ഡബ്ലിൻ: ഡേവ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ വാഹന യാത്രികർക്ക് മുന്നറിയിപ്പ് നൽകി മെറ്റ് ഐറാൻ. പ്രതികൂല കാലാവസ്ഥയിൽ വാഹനം ഓടിക്കുമ്പോൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. കാറ്റിനൊപ്പം ശക്തമായ മഴയും ലഭിക്കുന്നത് വാഹനയാത്ര കൂടുതൽ ദുർഘടമാക്കും.
ഇന്ന് ഉച്ചയ്ക്ക് 1 മണി മുതലാണ് അയർലൻഡിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ അലർട്ട് ആരംഭിക്കുന്നത്. നാളെ പുലർച്ചെ രണ്ട് മണിവരെ ഇത് തുടരും. ഇന്ന് വൈകീട്ട് സ്ലൈഗോ, ഡൊണഗൽ, ലെയ്ട്രിം, ഡെറി, ആൻഡ്രിം എന്നീ കൗണ്ടികളിലായിരിക്കും കാറ്റ് അതിശക്തമായി ലഭിക്കുക. യാത്രയ്ക്കിടെ കാറിന് മുകളിൽ മരച്ചില്ലകളോ മറ്റും പറന്നുവന്ന് വീഴുന്ന സാഹചര്യം ഉണ്ടാകാം. മങ്ങിയ കാഴ്ചയ്ക്കും സാധ്യതയുണ്ട്.
Discussion about this post

