ലോംഗ്ഫോർഡ്: ലോംഗ്ഫോർഡിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. 30 വയസ്സുകാരനാണ് മരിച്ചത്. മാർച്ച് 29 ന് ആയിരുന്നു യുവാവ് അപകടത്തിൽപ്പെട്ടത്.
കാറിൽ പോകുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ബാലിമഹോണിലെ ആർ392 ൽ ആയിരുന്നു കൂട്ടിയിടി ഉണ്ടായത്. സാരമായി പരിക്കേറ്റ അദ്ദേഹം തുള്ളമോറിലെ മിഡ്ലാൻഡ്സ് റീജിയണൽ ആശുപത്രിയിൽ ആയിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇതിനിടെ ഇന്നലെ ജീവൻ നഷ്ടമാകുകയായിരുന്നു.
Discussion about this post

