ഹോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളാണ് പ്രിയങ്ക ചോപ്ര . ഒരു പതിറ്റാണ്ടോളം ബോളിവുഡിലെ സ്റ്റാർ നടിയായിരുന്നു അവർ. ബോളിവുഡിലും ഹോളിവുഡിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രിയങ്ക ചോപ്ര ‘തമിഴൻ’ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തിൽ, തന്റെ കരിയറിന്റെ ആദ്യ നാളുകളെക്കുറിച്ച് സംസാരിച്ച പ്രിയങ്ക ചോപ്ര ‘തമിഴൻ’ എന്ന ചിത്രത്തെക്കുറിച്ചും സംസാരിച്ചു. ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാർ ദളപതി വിജയുടെ ജനപ്രീതിയിൽ താൻ ആദ്യമായി അത്ഭുതപ്പെട്ടതിനെക്കുറിച്ചുള്ള രസകരമായ കഥയും അവർ പങ്കുവെച്ചു
‘എന്റെ ആദ്യ ചിത്രമായ ‘തമിഴൻ’ ഷൂട്ടിംഗ് നടത്തുമ്പോൾ, എന്റെ സഹനടൻ വിജയുടെ ജനപ്രീതി കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ഞങ്ങൾ സെറ്റുകളിൽ പോകുമ്പോഴെല്ലാം ആയിരക്കണക്കിന് ആരാധകർ അദ്ദേഹത്തെ കാണാൻ ഒത്തുകൂടുമായിരുന്നു. അദ്ദേഹം നൃത്തം ചെയ്താലും അഭിനയിച്ചാലും ആളുകൾ അദ്ദേഹത്തെ ഒരു ‘ദൈവത്തെ’ പോലെ ആരാധിക്കുമായിരുന്നു.
അന്ന് എനിക്ക് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിജയ്യുടെ ഈ ആവേശം കണ്ടപ്പോൾ, എനിക്കും ഇതുപോലുള്ള ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. അത് എനിക്ക് അതിശയകരമായി തോന്നി,” പ്രിയങ്ക ചോപ്ര പറഞ്ഞു.
തമിഴ് അറിയില്ലായിരുന്നെങ്കിലും സംഭാഷണങ്ങൾ മനഃപാഠമാക്കി പഠിച്ചാണ് താൻ അഭിനയിച്ചതെന്നും പ്രിയങ്ക പറഞ്ഞു. . ഈ സമയത്ത് വിജയ് വളരെയധികം പിന്തുണ നൽകി അഭിനയത്തിനു പുറമേ, വിജയുടെ പ്രചോദനം മൂലം പ്രിയങ്ക ചിത്രത്തിലെ ‘ഉള്ളത്തൈ കിള്ളാതെ ‘ എന്ന ഗാനവും ആലപിച്ചു.’സ്റ്റാർഡം’ എന്നതിന്റെ അർത്ഥം ആദ്യമായി തനിക്ക് പരിചയപ്പെടുത്തിയത് ദളപതി വിജയും അദ്ദേഹത്തിന്റെ ആരാധകരുമാണെന്ന് പ്രിയങ്ക ചോപ്ര പറയുന്നു.

