ഡബ്ലിൻ: ക്രാന്തി അയർലൻഡിന്റെ മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാടകത്തിന്റെയും ഗാനസന്ധ്യയുടെയും ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. മലയാളം സംഘടനയുടെ സെക്രട്ടറിയും ഐറിഷ് പീസ് കമ്മീഷണറുമായ രാജൻ ദേവസ്യ അയർലൻഡ് യൂത്ത് ക്രിക്കറ്റ് ടീം അംഗമായ ഫെബിൻ മനോജിന് ടിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു. മെയ് 9 ന് ആണ് ക്രാന്തി അയർലൻഡിന്റെ മെയ് ദിനാഘോഷ പരിപാടികൾ.
മെയ്ദിനത്തോട് അനുബന്ധിച്ച് നടൻ സന്തോഷ് കീഴാറ്റൂരിന്റെ പെൺനടൻ എന്ന നാടകവും കുടിൽ ബാൻഡിന്റെ ഗാനസന്ധ്യയുമാണ് അവതരിപ്പിക്കുന്നത്. വാട്ടർഫോർഡിലെ മൂൺകോയിൻ എലൈറ്റ് ഇവന്റ്സിൽവച്ചാണ് പരിപാടി. ടിക്കറ്റിന്റെ ഉദ്ഘാടന പരിപാടിയിൽ ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജീവൻ വർഗീസ് ,ഷിജിമോൻ കച്ചേരിയിൽ നോർത്ത് യൂണിറ്റ് സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ പ്രണബ് രാഘവ് എന്നിവർ പങ്കെടുത്തു.

