ഡബ്ലിൻ: എഡ്ഡി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ ഏർപ്പെടുത്തിയ മുന്നറിയിപ്പ് നിലവിൽ വന്നു. എട്ട് കൗണ്ടികളിലാണ് കാറ്റിന്റെയും മഴയുടെയും പശ്ചാത്തലത്തിലുള്ള യെല്ലോ വാണിംഗ് നിലവിൽവന്നത്. അതേസമയം കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡ് അതീവ ജാഗ്രതയിൽ ആണ്.
ഇന്ന് രാവിലെ ഒൻപത് മണിയ്ക്കാണ് കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് നിലവിൽ വന്നത്. നാളെ രാത്രി 9 മണിവരെ ഇത് തുടരും. ഉച്ച മുതൽ ഡൊണഗൽ, ഗാൽവേ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നിവിടങ്ങളിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് നിലവിൽവന്നു. നാളെ രാത്രി 9 മണിവരെ ഇത് തുടരും.
Discussion about this post

