Author: sreejithakvijayan

ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ കോസ്റ്റ് റെന്റൽ വീടുകൾക്കായുള്ള അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ചു. ഇന്ന് രാവിലെ മുതലാണ് അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചത്. 56 കോസ്റ്റ് റെന്റൽ വീടുകളാണ് വിതരണത്തിന് ഒരുങ്ങിയിരിക്കുന്നത്. ഓസ്‌കാർ ട്രെയ്നർ വുഡ്സ് വികസനത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമാണ് വീടുകൾ. ടു ബെഡ്, ത്രീ ബെഡ് വീടുകളാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് കിടക്കകളുള്ള 20 വീടുകൾ പദ്ധതി വഴി നൽകും. 1,547 യൂറോ ആണ് ഇതിന്റെ വാടക. 36 ത്രീ ബെഡ് വീടുകളാണ് ഉള്ളത്. ഇതിന് 1,784 യൂറോ ആണ് വാടക.

Read More

ഡബ്ലിൻ: പൈന്റുകളുടെ വില വർധിപ്പിച്ച് ഡിയാജിയോ. അടുത്ത മാസം മുതലാണ് വിലവർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി രണ്ട് മുതൽ പുതിയ വിലകൾ നിലവിൽ വരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഡിയാജിയോയുടെ ഡ്രാഫ്റ്റ് ഉൽപ്പന്നങ്ങളുടെ വില പൈന്റിന് ഏഴ് സെന്റ് കൂടിയാണ് വർധിപ്പിക്കുന്നത്. വാറ്റ് ഒഴികെയാണ് ഇത്. അവരുടെ നോൺ-ആൽക്കഹോൾ ഉൽപ്പന്നമായ ഗിന്നസ് 0.0 ന്റെ വില 10 സെന്റ് വർധിക്കും. പുതിയ വിലവർധനവ് നിലവിൽ വരുമ്പോൾ പൈന്റിന് 6 യൂറോയിലധികമായി നൽകേണ്ടിവരും. ഡബ്ലിനിലെ പബ്ബുകളിൽ 7 യൂറോയിലധികം പൈന്റിന് നൽകണം. മൂന്ന് വർഷത്തിനിടെ ഡിയാജിയോയിൽ അഞ്ചാമത്തെ തവണയാണ് വില വർധിപ്പിക്കുന്നത്.

Read More

മീത്ത്: ജോലികൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് കെപാക് മാംസ സംസ്‌കരണശാല. ക്ലോണിയിലെ കേന്ദ്രത്തിൽ ബീഫിന്റെ എല്ല് നീക്കം ചെയ്യുന്നതും മുറിയ്ക്കുന്നതുമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പോകുന്നതായാണ് വിവരം. നൂറോളം തൊഴിലവസരങ്ങളാകും ഇല്ലാതാകുക എന്നാണ് വിവരം. കന്നുകാലികളെ കൊല്ലുന്നത് കുറഞ്ഞതും സംസ്‌കരണ അളവ് കുറഞ്ഞതുമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതിനുള്ള കാരണം. ഇതുവഴി എത്ര പേർക്ക് തൊഴിൽ നഷ്ടമാകും എന്ന കാര്യത്തിൽ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

Read More

ഡബ്ലിൻ: സ്‌കൂളുകളിൽ സർക്കാരിന്റെ സൗജന്യഭക്ഷണ പദ്ധതിയായ ഹോട്ട്മീൽസ് പദ്ധതി സുസ്ഥിരമല്ലെന്ന് എജ്യുക്കേറ്റ് ടുഗെദർ സിഇഒ ഡോ. എമർ നോളൻ. ഇക്കാര്യം അദ്ദേഹം ഒയിറിയാച്ച്ടാസ് കമ്മിറ്റിയെ അറിയിക്കും. സംഭരണം, ഭക്ഷണ ഗുണനിലവാരം, പാക്കേജിംഗ് മാലിന്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കളും അവർ കമ്മിറ്റിയെ അറിയിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ എല്ലാ പ്രൈമറി സ്‌കൂളുകളിലും ഹോട്ട് സ്‌കൂൾ മീൽ പ്രോഗ്രാം ലഭ്യമാണ്, ഏകദേശം 3,700 സ്‌കൂളുകളും സംഘടനകളും 682,000 കുട്ടികളും പദ്ധതിയിൽ ഉൾപ്പെടുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ കൂടുതൽ ഡാറ്റാ സെന്ററുകൾ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതിയ്ക്ക് എന്റർപ്രൈസ് മന്ത്രി പീറ്റർ ബർക്ക് അംഗീകാരം നൽകി. അടുത്ത അഞ്ച് വർഷം കൊണ്ട് നിരവധി ഡാറ്റാ സെന്ററുകൾ എന്നതാണ് ലക്ഷ്യം. ലാർജ് എനർജി യൂസർ ആക്ഷൻ പ്ലാൻ (ലീപ്) എന്നതാണ് പദ്ധതി. സെമികണ്ടക്ടറുകൾ, ഫാർമസ്യൂട്ടിക്കൽസ്, ഡാറ്റാ സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള നിർണായക മേഖലകളിൽ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം.

Read More

ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാർക്ക് നേരെ ഉണ്ടായ ആക്രമണം തീവ്രവാദ ആക്രമണം. ഇതേ തുടർന്ന് തീവ്രവാദം ഉൾപ്പെടെയുള്ള എട്ട് കുറ്റങ്ങൾ പ്രതിയ്ക്ക് മേൽ ചുമത്തി.  അബ്ദുള്ള ഖാനെന്ന 24 വയസ്സുകാരനാണ് പ്രതി. കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു സംഭവം. രണ്ട് പോലീസുകാരെയാണ് അബ്ദുള്ള ഖാൻ ആക്രമിച്ചത്. പിന്നാലെ പബ്ബിന് തീവയ്ക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സ്‌പെഷ്യൽ ക്രിമിനൽ കോടതിയിലാണ് ഖാനെ ഹാജരാക്കിയത്.

Read More

ഡബ്ലിൻ: അയർലൻഡിൽ നാഷണൽ കാർ ടെസ്റ്റ് (എൻടിസി) അപ്പോയിന്റ്‌മെന്റ് വഴി തട്ടിപ്പ്. ഇതേ തുടർന്ന് കാർ ടെസ്റ്റിംഗ് സർവ്വീസ് മുന്നറിയിപ്പ് നൽകി. വാഹന ഉടമകളിൽ നിന്നും നൂറ് കണക്കിന് യൂറോയാണ് തട്ടിയെടുത്തത്. എൻടിസിയുടെ വ്യാജവെബ്‌സൈറ്റ് ഉപയോഗിച്ചാണ് തട്ടിപ്പ്. ഇതുവഴിയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ വലിയ തുകയാണ് ഡ്രൈവർമാരോട് ആവശ്യപ്പെടുന്നത്. കാർ ഉടമകളാണ് തട്ടിപ്പിന് കൂടുതലായി ഇരയാകുന്നത്. അതിനാൽ ഡ്രൈവർമാർ ടെസ്റ്റ് ബുക്ക് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നാഷണൽ കാർ ടെസ്റ്റ് മുന്നറിയിപ്പ് നൽകി.

Read More

ഡബ്ലിൻ: അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അറ്റോർണി ജനറലിനെ കാണും. എഐ ചാറ്റ് ബോട്ടായ ഗ്രോക്ക് ഉപയോഗിച്ച് നഗ്നചിത്രങ്ങൾ നിർമ്മിച്ച വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ മീഹോൾ മാർട്ടിൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. വളരെ ഗുരുതരമായ പ്രശ്‌നം എന്നായിരുന്നു സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. സർക്കാർ ഇതിൽ ശക്തമായ ഇടപെടൽ നടത്തും. ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ എത്രയും വേഗം പോലീസിനെ അറിയിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ/ കാലിഫോർണിയ: കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമുമായി കൂടിക്കാഴ്ച നടത്തി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇന്നലെ ആയിരുന്നു കാലിഫോർണിയയിൽ എത്തിയ ഹാരിസ് ഗവർണറെ കണ്ടത്. ഗാവിനുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായി ഹാരിസ് പറഞ്ഞു. കാലിഫോർണിയയും അയർലൻഡും തമ്മിലുള്ള സാമ്പത്തിക- സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവെന്നാണ് റിപ്പോർട്ടുകൾ. കാലിഫോർണിയയും അയർലൻഡും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതും പരസ്പര ബഹുമാനമുള്ളതും ആണെന്ന് സൈമൺ ഹാരിസ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ രാത്രി കാലങ്ങളിൽ അന്തരീക്ഷ താപനില കുറയും. വെള്ളിയാഴ്ച രാത്രി താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നാണ് പ്രവചനം. രാത്രി സമയങ്ങളിൽ മൂടൽ മഞ്ഞ്, ഇടി എന്നിയക്ക് സാധ്യതയുണ്ട്. പൊതുവെ വരണ്ട കാലാവസ്ഥയാണ് പകൽ സമയങ്ങളിൽ അനുഭവപ്പെടുക. ഇടയ്ക്ക് ചാറ്റൽ മഴയും ലഭിക്കും. ഇന്ന് രാവിലെ സമയങ്ങളിൽ തണുത്ത കാറ്റ് വീശും. ഉച്ചയ്ക്ക് ശേഷം മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

Read More