ഡബ്ലിൻ: ആമി കൊടുങ്കാറ്റിനെ തുടർന്ന് അയർലൻഡിൽ വ്യാപക കൃഷി നാശം. നഷ്ടം പരിഹരിക്കാൻ സർക്കാരിൽ നിന്നും അധിക സഹായം വേണമെന്ന് ഐറിഷ് ഫാർമേഴ്സ് അസോസിയേഷൻ (ഐഎഫ്എ) വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴ ആയിരുന്നു രാജ്യത്ത് അനുഭവപ്പെട്ടത്.
നോർത്ത് ഗാൽവെയിൽ ഇന്നലെ ലഭിച്ച ശക്തമായ മഴ ഗ്രേഞ്ച് നദിയിൽ വെള്ളം ഉയരുന്നതിന് കാരണമായി. ഇതേ തുടർന്ന് സമീപത്തെ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. മേച്ചിൽപ്പുറങ്ങളിൽ വെള്ളം കയറിയത് ക്ഷീര കർഷകരെയും സാരമായി ബാധിച്ചിട്ടുണ്ട്. അടുത്ത വസന്തകാലം വരെ ഇനി ഈ സ്ഥലങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ക്ഷീര കർഷകർ വ്യക്തമാക്കുന്നത്. നദിയുടെ പത്ത് മൈൽ അകലെവരെയുള്ള കർഷകരാണ് വെള്ളപ്പൊക്കത്തെ തുടർന്ന് ബുദ്ധിമുട്ടിലായത്.
Discussion about this post

