ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ പോലീസ് ഇ- സ്കൂട്ടറുകൾ പിടിച്ചെടുക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. ഈ വർഷം മാർച്ച് വരെ 28 ഇ- സ്കൂട്ടറുകളാണ് പോലീസ് പിടിച്ചെടുത്തിരിക്കുന്നത്. അതേസമയം രാജ്യത്ത് ഇ- സ്കൂട്ടർ അപകടങ്ങളിലും വർധനയുണ്ട്.
2022 ഏപ്രിൽ മുതൽ 2023 മെയ് വരെ ആകെ രണ്ട് ഇ-സ്കൂട്ടറുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. എന്നാൽ 2024 ൽ ഇത് 23 ആയും 2025 വർഷം മാർച്ച് വരെ മാത്രം ഇത് 28 ആയി. പരിക്കുകൾ സംഭവിക്കുന്ന അപകടങ്ങളിൽ ഒരു വാഹനം ഇ- സ്കൂട്ടർ ആണെന്നാണ് പോലീസിന്റെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 2023 ൽ 416 പേർക്ക് ഇ- സ്കൂട്ടർ അപകടങ്ങളിൽ സാരമായി പരിക്കേറ്റു.
Discussion about this post

