ലിമെറിക്ക്: സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ആചരിച്ചു. 340ാ മത് ഓർമ്മ പെരുന്നാൾ ആണ് വിപുലമായി ആഘോഷിച്ചത്. വെള്ളിയാഴ്ച കൊടിയേറ്റത്തോടെ ആരംഭിച്ച ആഘോഷങ്ങൾ ശനിയാഴ്ചയാണ് അവസാനിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് ഇടവക വികാരി ഫാ. പീറ്റർ വർഗ്ഗീസ് കൊടിയുയർത്തി. പിന്നാലെ സന്ധ്യാ പ്രാർത്ഥന നടന്നു. ഇന്നലെ രാവിലെ ഒൻപത് മണിയ്ക്ക് പ്രഭാത പ്രാർത്ഥനയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. റവ. ഫാ അജു വർഗ്ഗീസ് കുറ്റിസ്രക്കുടിയിലിന്റെ മുഖ്യകാർമികത്വത്തിൽ ആയിരുന്നു വിശുദ്ധ കുർബാന. തുടർന്ന് അദ്ദേഹം പെരുന്നാൾ സന്ദേശവും ആശിർവാദവും നൽകി.
Discussion about this post

