Author: sreejithakvijayan

ഡൊണഗൽ: ആമി കൊടുങ്കാറ്റിനെ തുടർന്ന് ഡൊണഗലിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. 40 വയസ്സുള്ള ടോമി കന്നോർസ് ആണ് മരിച്ചത്. ലെറ്റർകെന്നി സ്വദേശിതന്നെയാണ് അദ്ദേഹം. ടോമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ശക്തമായ കാറ്റിനെ തുടർന്ന് ഷെഡ് റൂഫിന് മുകളിൽ നിന്നും ടോമി താഴെ വീഴുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹത്തിന് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ജീവൻ നഷ്ടമാകുകയായിരുന്നു. കാറ്റിനെ തുടർന്ന് റെഡ് വാണിംഗ് ആയിരുന്നു ഡൊണഗലിൽ പുറപ്പെടുവിച്ചിരുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ വീണ്ടും ഭക്ഷ്യവസ്തുവിൽ ലിസ്റ്റീയ ബാക്ടീരിയകളുടെ സാന്നിദ്ധ്യം. ആൽഡിയിൽ വിൽക്കുന്ന അർഡാഗ് ലൈറ്റർ ഗ്രേറ്റഡ് മൈൽഡ് റെഡ് & മൊസറെല്ല ചീസിലാണ് ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതേ തുടർന്ന് ചീസ് തിരിച്ചുവിളിച്ചു. ഐറിഷ് ജനതയുടെ പ്രിയപ്പെട്ട ഭക്ഷ്യവിഭവങ്ങളിൽ ഒന്നാണ് ഈ ചീസ്. 200 ഗ്രാം പാക്കറ്റുകളിലാണ് ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയത്. ഈ വർഷം നവംബർ 30 വരെ കാലാവധി രേഖപ്പെടുത്തിയ ബാച്ചുകൾക്കെതിരെയാണ് മുന്നറിയിപ്പ്. ഈ ബാച്ചിൽപ്പെട്ട ഉത്പന്നങ്ങൾ വിൽക്കരുതെന്ന് കടകൾക്ക് മുന്നറിയിപ്പുണ്ട്. ഈ ഉത്പന്നം കൈവശം ഉള്ള ഉപഭോക്താക്കളും ഉപയോഗിക്കരുത്. ഇത് ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് ആൽഡി സ്‌റ്റോറുകളിൽ പ്രദർശിപ്പിക്കും.

Read More

ലൗത്ത്: ലൗത്തിൽ കൊല്ലപ്പെട്ട കുടുംബത്തിന്റെ സംസ്‌കാരം ചൊവ്വാഴ്ച . ഡൺലാക്കിലെ സെന്റ്. പാട്രിക്‌സ് കത്തീഡ്രലിൽ ആണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കുക. 54 കാരനായ മാർക്ക് ഒ കോണർ, ഭാര്യ ലോയിസ് (56), ഇവരുടെ മകൻ ഇവാൻ (27) എന്നിവരാണ് മരിച്ചത്. തല്ലൻസ്ടൗൺ ഗ്രാമത്തിലെ അന്തേവാസികളാണ് ഇവർ. തിങ്കളാഴ്ചയാണ് ഇവരെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 31 കാരനായ റോബർട്ട് ഒ കോണറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിലെ പ്രധാന വിമാനത്താവളങ്ങൾ ആയ ഡബ്ലിനിലും കോർക്കിലും യാത്രികരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ മാസം രണ്ട് വിമാനത്താവളങ്ങളിലൂടെയുമായി മുപ്പത്തിയാറര ലക്ഷത്തിലധികം യാത്രികർ സഞ്ചരിച്ചു. കഴിഞ്ഞ വർഷം സെപ്തംബറുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം 36,67,073 പേരാണ് ഇരു വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത് എന്നാണ് ഡബ്ലിൻ എയർപോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്കുകളിൽ ഉള്ളത്. കഴിഞ്ഞ വർഷം സെപ്തംബറിൽ ഇത് 33,456,400 ആയിരുന്നു. മുൻ വർഷത്തേതിനെക്കാൾ 3.6 ശതമാനം പേർ അധികമായി ഇത്തവണ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തു. സെപ്തംബറിൽ പ്രതിദിനം 1 ലക്ഷം പേർ ഡബ്ലിൻ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. കോർക്കിൽ കഴിഞ്ഞ മാസം 3,20,673 യാത്രികരാണ് എത്തിയത്.

Read More

ഡബ്ലിൻ: ചൈൽഡ് കെയർ വർക്കാർമാരുടെ വേതനം വർധിപ്പിച്ച് സർക്കാർ. അടിസ്ഥാന വേതനത്തിൽ 10 ശതമാനത്തിന്റെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. ഈ മാസം 13 മുതൽ സർക്കാർ പ്രഖ്യാപനം നടപ്പിലാകും. നിലവിൽ മണിക്കൂറിൽ 13.65 യൂറോ എന്നതായിരുന്നു ചൈൽഡ് കെയർ വർക്കർമാരുടെ അടിസ്ഥാന ശമ്പളം. എന്നാൽ ഇത് മണിക്കൂറിൽ 15 യൂറോ എന്ന നിരക്കായിട്ടാണ് വർധിപ്പിച്ചത്. മന്ത്രി അലൻ ഡില്ലനാണ് ഇക്കാര്യം അറിയിച്ചത്. സർക്കാരിന്റെ വിവിധ വകുപ്പുകളുമായി നടത്തിയ നിരന്തര ചർച്ചയിലൂടെയാണ് ഇത് സാധ്യമായത് എന്ന് മന്ത്രി പറഞ്ഞു. ഏകദേശം 35,000 തൊഴിലാളികൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിലെ ഏറ്റവും തിരക്കേറിയ റോഡായ എം50 യിലെ ടോൾ വരുമാനത്തിൽ വർധനവ്. കഴിഞ്ഞ വർഷം വരുമാനത്തിൽ 12 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 212 മില്യൺ യൂറോയായിരുന്നു കഴിഞ്ഞ വർഷം ഇവിടെ നിന്നും ലഭിച്ചത്. ട്രാൻസ്‌പോർട്ട് ആൻഡ് ഇൻഫ്രാസ്ട്രക്ടർ അയർലൻഡിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങൾ. ആകെ ലഭിച്ച 212 മില്യൺ യൂറോയിൽ 12.5 മില്യൺ പെനാൽറ്റി വരുമാനം ആണ്. 2023 ൽ 190 മില്യൺ യൂറോ ആയിരുന്നു ഇവിടെ നിന്നും ലഭിച്ച വരുമാനം. 172 മില്യൺ യൂറോയാണ് 2022 ൽ ഇവിടെ നിന്നും ലഭിച്ചത്.

Read More

ഡബ്ലിൻ: ആമി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ ഇന്നും അതിശക്തമായ മഴ. ശക്തമായ കാറ്റും രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. മണിക്കൂറിൽ 148 കിലോ മീറ്റർ വേഗതയിലാണ് ആമി ചുഴലിക്കാറ്റിന്റെ സഞ്ചാരം. കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നും അയർലൻഡിൽ മുന്നറിയിപ്പുണ്ട്. ഡബ്ലിൻ, ലൗത്ത്, വിക്ലോ, ക്ലെയർ, കെറി, ഗാൽവെ, മയോ എന്നീ കൗണ്ടികളിലാണ് കാറ്റിനെ തുടർന്ന് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൊണഗൽ, ലെയ്ട്രിം, സ്ലൈഗോ എന്നിവിടങ്ങളിൽ മഴയുടെ പശ്ചാത്തലത്തിൽ യെല്ലോ വാണിംഗും നിലവിലുണ്ട്. അർദ്ധരാത്രി 12 മണിയോടെയാണ് കൗണ്ടികളിൽ മുന്നറിയിപ്പ് നിലവിൽവന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ഇത് അവസാനിക്കും. നാളെയോടെ കാറ്റിന്റെ ശക്തി കുറയുമെന്നാണ് പ്രവചനം.

Read More

വിക്ലോ: കൗണ്ടി വിക്ലോയിൽ വൻ ലഹരി വേട്ട. 12.6 കിലോ ഹെർബൽ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പുരുഷനും രണ്ട് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു സംഭവം. 20 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയും പുരുഷനും 50 വയസ്സ് പ്രായമുള്ള സ്ത്രീയുമാണ് പിടിയിലായത്. നിലവിൽ ഇവർ വിക്ലോയിലെ പോലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിലാണ്. 1996 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ ( ഡ്രഗ് ട്രാഫിക്കിംഗ് ) രണ്ടാം വകുപ്പ് പ്രകാരം ആണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 2,52,000 യൂറോ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി. ആമി കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. നിരവധി വിമാനങ്ങൾ വളരെ വൈകിയാണ് സർവ്വീസ് നടത്തുന്നത്. കാലാവസ്ഥയിലെ പ്രശ്‌നങ്ങളെ തുടർന്ന് ഏകദേശം 20 ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതിൽ ഡബ്ലിനിൽ നിന്നും പുറപ്പെടേണ്ടതും ഇവിടെ ഇറങ്ങേണ്ടതുമായ വിമാനങ്ങൾ ഉൾപ്പെടുന്നു. ഇന്നലെ രാത്രി വിമാന സർവ്വീസുകൾ തടസ്സമില്ലാതെ നടന്നതായി അധികൃതർ വ്യക്തമാക്കി. ഇന്ന് രാവിലെ സർവ്വീസ് നടത്തേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനയാത്രികർ യാത്ര പുറപ്പെടും മുൻപ് വിശദാംശങ്ങൾക്കായി എയർലൈനുമായി ബന്ധപ്പെടേണ്ടതാണ്.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട ഒരാൾ പിടിയിൽ. 50 വയസ്സുള്ളയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കോടതി കുറ്റം ചുമത്തി. ഏപ്രിൽ 13 ന് ആയിരുന്നു ഡൊണഗലിലെ കില്ലിബെഗ്‌സിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണം 50 കാരനിൽ എത്തിനിൽക്കുകയായിരുന്നു. ഇന്നലെ ഇയാളെ ബാലിഷാനൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു.

Read More