ഡബ്ലിൻ: മലങ്കര സുറിയാനി കത്തോലിക്ക സഭാ പ്രഥമ ദേശീയ കൺവെൻഷൻ നടന്നു. സെപ്തംബർ 27 ന് ആയിരുന്നു കൺവെൻഷൻ സംഘടിപ്പിച്ചത്. പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിൽ ആയിരുന്നു പരിപാടികൾ. കൺവെൻഷനൊപ്പം നോക്ക് തീർത്ഥാടനവും നടന്നു.
ഡബ്ലിൻ, ബെൽഫാസ്റ്റ്, കോർക്ക്, ഗാൽവെ, ലിമെറിക്ക്, വാട്ടർഫോർഡ്, ക്ലോൺമെൽ എന്നിവിടങ്ങളിൽ നിന്നുള്ളവർ കൺവെൻഷനിൽ പങ്കെടുത്തു. 600 ഓളം കുടുംബാംഗങ്ങൾ ആയിരുന്നു കൺവെൻഷന്റെ ഭാഗമായത്. അന്നേ ദിവസം രാവിലെ വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടികൾക്ക് തുടക്കമായത്. ബെൽഫാസ്റ്റ് കമ്യൂണിറ്റി വികാരി റവ. ഫാ ബെനഡിക്ട് കുര്യൻ പെരുമുറ്റത്ത് ആയിരുന്നു കുർബാനയ്ക്ക് നേതൃത്വം നൽകിയത്. ഫാ. വിനു ജോൺ ഒഎഫ്എം വചന സന്ദേശം നൽകി. നിരവധി സെഷനുകൾ ആയിട്ടായിരുന്നു കുർബാന.

