Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിലെ വിദേശവിദ്യാർത്ഥികളിൽ ബഹുഭൂരിഭാഗവും ഇന്ത്യക്കാർ. ആകെ വിദ്യാർത്ഥികളുടെ കണക്കുകൾ പരിശോധിച്ചാൽ അതിൽ 10 ശതമാനവും ഇന്ത്യക്കാർ ആണെന്നാണ് വ്യക്തമാകുന്നത്. അമേരിക്കയെ പിന്തള്ളിയാണ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമത് എത്തിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ അമേരിക്കയ്ക്ക് ആയിരുന്നു ഇക്കാര്യത്തിൽ ആധിപത്യം ഉണ്ടായിരുന്നത്. എന്നാൽ പോയ വർഷം ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാമത് ആകുകയായിരുന്നു. 9175 ഇന്ത്യൻ വിദ്യാർത്ഥികളാണ് നിലവിൽ അയർലൻഡിൽ പഠിക്കുന്നത്.

Read More

ഡബ്ലിൻ: പ്രതിവർഷ യാത്രികരുടെ എണ്ണത്തിൽ റെക്കോർഡ് ഭേദിച്ച് ഡബ്ലിൻ വിമാനത്താവളം. കഴിഞ്ഞ വർഷം ഡബ്ലിൻ വിമാനത്താവളം വഴി 36.4 ദശലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ യാത്രികരുടെ എണ്ണത്തിൽ വലിയ വർധനവ് തന്നെ തൊട്ടടുത്ത വർഷം ഉണ്ടായിട്ടുണ്ട്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 5.1 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് വ്യക്തമാകുന്നത്. യാത്രികരുടെ എണ്ണത്തിൽ വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് ഡിഎഎ എയർപോർട്ട് ഓപ്പറേറ്റർ പറഞ്ഞു. അയർലൻഡിന്റെ ദേശീയ ഹബ്ബായ വിമാനത്താവളം വഴിയുള്ള യാത്രയ്ക്ക് വലിയ ഡിമാൻഡ് ആണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 215 ദിവസങ്ങളിൽ ഒരു ലക്ഷം യാത്രികരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത് എന്നും എയർപോർട്ട് ഓപ്പറേറ്റർ വ്യക്തമാക്കി.

Read More

ഗാൽവെ: ഐറിഷ് പ്രസിഡന്റ് കാതറിൻ കനോലിയുടെ മുൻ ക്യാമ്പെയ്ൻ മാനേജർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും. ഗാൽവേ വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പിലാകും ഷീല ഗാരിറ്റി മത്സരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. കാതറിൻ കനോലിയുടെ സീറ്റ് ആയിരുന്നു ഇത്. പ്രസിഡന്റായി കനോലി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഈ സീറ്റിൽ ഒഴിവ് വരികയായിരുന്നു. കഴിഞ്ഞ ദിവസം സ്വതന്ത്ര കൗൺസിലർ തോമസ് വെൽബി മത്സരിക്കുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷീലയുടെ പേരും സ്ഥിരീകരിക്കുന്നത്.

Read More

കെറി: കെറി തീരത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ മത്സ്യത്തൊഴിലാളി മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌പെയിനിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ട വിവരം കോസ്റ്റ് ഗാർഡിന് ലഭിച്ചത്. ഇതിന് പിന്നാലെ സ്ഥലത്ത് എത്തി കോസ്റ്റ്ഗാർഡ് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മാഡ്രിഡിൽ നിന്നുള്ള രണ്ട് പേരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. ബോട്ടിന്റെ കയർ പൊട്ടിയാണ് അപകടം ഉണ്ടായിരിക്കുന്നത്.

Read More

ഡബ്ലിൻ: നോർത്ത്‌സൈഡ് ഹോം കെയർ സർവ്വീസസിലെ ജീവനക്കാർ സമരം ചെയ്യും. വേതനം സംബന്ധിച്ച പ്രശ്‌നങ്ങളെ തുടർന്നാണ് ജീവനക്കാർ ഇന്ന് സമരം ചെയ്യുന്നത്. ഏകദേശം 50 ഓളം ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ സമരത്തിന്റെ ഭാഗമാകും. ഇൻഡിപെൻഡന്റ് വർക്കേഴ്‌സ് യൂണിയനിൽ (ഐഡബ്ല്യുയു) ഉൾപ്പെട്ട തൊഴിലാളികളാണ് സമരം ചെയ്യുന്നത്. കഴിഞ്ഞ വർഷം സെക്ഷൻ 39 തൊഴിലാളികൾക്ക് 9.25% ശമ്പള വർദ്ധനവ് അംഗീകരിച്ച ശമ്പള കരാറിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സമരം.

Read More

ഓഫാലി: ഏഡെൻഡെറിയിലെ കാസിൽവ്യൂ പാർക്കിലെ വീടിന് തീയിട്ട സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തയാളെ വിട്ടയച്ചു. 20 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ചയാണ് 20 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 4 പ്രകാരം കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ഡിസംബർ ആറിന് ആയിരുന്നു ഏഡെൻഡെറിയിലെ വീട്ടിൽ തീവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ നാല് വയസ്സുള്ള കുട്ടിയും മുത്തശ്ശിയായ 50 കാരിയും കൊല്ലപ്പെട്ടിരുന്നു.

Read More

ഡൊണഗലിൽ: കൗണ്ടി ഡൊണഗലിൽ കാറിടിച്ച് കാൽനട യാത്രികന് സാരമായി പരിക്കേറ്റു. ലെറ്റർകെന്നിയിലെ ലോവർ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 80 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു സംഭവം. ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് നിലവിൽ അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല.

Read More

ഡബ്ലിൻ: അയർലൻഡിൽ ഡിസംബറിൽ കൂടുതലായി വിറ്റ് പോയത് ടെസ്ലയുടെ കാറുകൾ. ടെസ്ലയുടെ 175 കാറുകളാണ് കഴിഞ്ഞ മാസം വിറ്റ് പോയത്. കാറുകളുടെ വിൽപ്പനയിൽ ഫോക്‌സ്‌വാഗൻ രണ്ടാം സ്ഥാനത്തുണ്ട്. ഫോക്‌സ്‌വാഗന്റെ 101 കാറുകളാണ് വിറ്റ് പോയത്. ടൊയോട്ടയുടെ 60 കാറുകളും, ഓഡിയുടെ 55 കാറുകളും വിറ്റ് പോയി. 52 സ്‌കോഡ കാറുകളുടെ വിൽപ്പനയാണ് ഡിസംബറിൽ നടന്നത്. അതേസമയം യൂറോപ്പിൽ മൊത്തമായി ടെസ്ലയുടെ വിൽപ്പന കുറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

Read More

ലിമെറിക്ക്: ലിമെറിക്കിൽ നിന്നും എന്നിസിലേക്കുള്ള റെയിൽ ലൈൻ അടച്ചു. ക്ലെയറിലെ ക്ലെയർകാസിലിലെ നോക്ക്നമാനയിൽ റെയിൽവേ ബ്രിഡ്ജിൽ കാറിടിച്ചതിനെ തുടർന്നാണ് ലൈൻ അടച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ പാലത്തിൽ നിന്നുള്ള കല്ലുകൾ ട്രാക്കിലേക്ക് വീണിട്ടുണ്ട്. ഇതിന് പുറമേ ഭിത്തി തകരുകയും ചെയ്തു. ഇതേ തുടർന്നാണ് ട്രെയിൻ സേവനങ്ങൾ നിർത്തിവച്ചത്.

Read More

വെസ്റ്റ്മീത്ത്: ജയിൽ മോചിതനായതിന് പിന്നാലെ ഇനോക്ക് ബർക്ക് വിൽസൺസ് സ്‌കൂളിലെത്തി. സ്‌കൂൾ അധികൃതർ ഗ്രൗണ്ടിന് പുറത്ത് അദ്ദേഹത്തെ തടഞ്ഞു. ഇന്നലെയാണ് അദ്ദേഹം മൗണ്ട് ജോയ് പ്രിസണിൽ നിന്നും മോചിതനായത്. ഇനോക്കിനെ മോചിതനാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രാവിലെ 9.20 ഓടെയാണ് ഇനോക്ക് സ്‌കൂളിൽ എത്തിയത്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും സ്‌കൂളിന് മുൻപിൽ തടിച്ചുകൂടി. ഇതോടെ പോലീസും സ്ഥലത്ത് എത്തുകയായിരുന്നു.

Read More