മീത്ത്: കൗണ്ടി മീത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം തങ്ങളുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
അഗെറിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലവിൽ നാവനിലെ അവർ ലേഡി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
Discussion about this post

