അർമാഗ്: അർമാഗ് സിറ്റി സെന്റർ പരിസരത്ത് നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. മാൾ ഏരിയയിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രദേശം പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്.
പുരുഷന്റെ മൃതദേഹം ആണ് കണ്ടെത്തിയിരിക്കുന്നത്. സെനോട്ടാപ്പിന് സമീപം ആയിട്ടായിരുന്നു മൃതദേഹം കിടന്നിരുന്നത്. വിവരം കണ്ടവർ ഉടനെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് ഇവിടെ നിന്നും മൃതദേഹം മാറ്റിയിട്ടുണ്ട്. ഇവിടെ ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെ നടക്കുകയാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

