വിക്ലോ: കൗണ്ടി വിക്ലോയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. വിക്ലോ നഗരത്തിലെ വിക്ലോ ഗോളും റൗണ്ട്വുഡിലെ വിക്ടേഴ്സ് വേയും ആണ് അടച്ചിട്ടത്. അടുത്ത സമ്മറിൽ ഇവ വീണ്ടും തുറക്കുമെന്നാണ് വിക്ലോ കൗണ്ടി കൗൺസിൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ആഴ്ചയോടെയായിരുന്നു ഇരു കേന്ദ്രങ്ങളും അടച്ചിട്ടത്. വരും മാസങ്ങളിൽ ഇവിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തും. ഇതിന് ശേഷം പുതിയ ഓപ്പറേറ്ററെ കൂടി കണ്ടെത്തിയ ശേഷമാകും കേന്ദ്രങ്ങൾ വിനോദസഞ്ചാരത്തിനായി തുറന്ന് നൽകുക.
Discussion about this post

