ഡബ്ലിൻ: ആമി കൊടുങ്കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടയിടങ്ങളിൽ അറ്റകുറ്റപ്പണികൾ തുടരുന്നു. ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 13,000 വീടുകളിൽ കൂടിയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ളത്. അടുത്ത ആഴ്ചയോടെ മാത്രമേ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയുള്ളൂ എന്നാണ് ഇഎസ്ബി വ്യക്തമാക്കുന്നത്.
നോർതേൺ അയർലൻഡിൽ മൂവായിരത്തോളം വീടുകളിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുണ്ട്. ഇവിടെ എൻഐഇയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നോർതേൺ അയർലൻഡിൽ ചുഴലിക്കാറ്റിനെ തുടർന്ന് 65,000 വീടുകൾ ആയിരുന്നു ഇരുട്ടിലായത്.
Discussion about this post

