Author: sreejithakvijayan

ഡബ്ലിൻ: ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനത്തിന് കഴിഞ്ഞ വർഷം നൽകിയത് നൂറിലധികം എൻഫോഴ്‌സ്‌മെന്റ് ഓർഡറുകൾ. രാജ്യത്തുടനീളം വിവിധ ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കായി 127 എൻഫോഴ്‌സ്‌മെന്റ് ഓർഡറുകളാണ് നൽകിയത്. അതേസമയം 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം നൽകിയ എൻഫോഴ്‌സ്‌മെന്റ് ഓർഡറുകളുടെ എണ്ണത്തിൽ കുറവുണ്ട്. 2024 ൽ ആകെ 132 എൻഫോഴ്‌സ്‌മെന്റ് ഓർഡറുകളാണ് നൽകിയിരിക്കുന്നത്. 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷം 102 അടച്ച് പൂട്ടൽ ഉത്തരവുകൾ പുറപ്പെടുവിച്ചു. 23 പ്രാഹിബിഷൻ ഓർഡറുകളും നൽകി. രണ്ട് ഇംപ്രൂവ്‌മെന്റ് ഓർഡറുകളും നൽകി.

Read More

ഡബ്ലിൻ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിൽ ഒന്നായി തുടർന്ന് അയർലൻഡ്. ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ നാലാം സ്ഥാനമാണ് ഐറിഷ് പാസ്‌പോർട്ടിന് ഉള്ളത്. നേരത്തെയും നാലാം സ്ഥാനം തന്നെയായിരുന്നു ഐറിഷ് പാസ്‌പോർട്ടിന്. വിസയില്ലാതെ എത്ര വിദേശരാജ്യങ്ങൾ സന്ദർശിക്കാം എന്നത് അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. ഇതിൽ ഒന്നാം സ്ഥാനത്ത് സിങ്കപ്പൂർ ആണ്. സിങ്കപ്പൂർ പാസ്‌പോർട്ട് ഉപയോഗിച്ച് 192 രാജ്യങ്ങൾ സന്ദർശിക്കാം. ജപ്പാൻ സൗത്ത് കൊറിയ എന്നീ രാജ്യങ്ങൾ രണ്ടാം സ്ഥാനം പങ്കിട്ടു. ഡെന്മാർക്ക്, ലക്‌സംബർഗ്, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. വിസയില്ലാതെ ഈ രാജ്യങ്ങളിലെ പാസ്‌പോർട്ട് ഉപയോഗിച്ച് 186 രാജ്യങ്ങൾ സന്ദർശിക്കാം. അയർലൻഡ്, ഓസ്ട്രിയ, ബെൽജിയം, ഫിൻലൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഇറ്റലി. നെതർലൻഡ്‌സ്, നോർവേ എന്നീ രാജ്യങ്ങളാണ് നാലാം സ്ഥാനത്ത്. 2006 മുതൽ ആദ്യ ഏഴ് സ്ഥാനങ്ങളിൽ അയർലൻഡ് പാസ്‌പോർട്ട് സ്ഥിരമായി ഇടംപിടിക്കുന്നുണ്ട്.

Read More

ക്ലെയർ: കൗണ്ടി ക്ലെയറിൽ ക്രിസ്തുമസ് ട്രീ മോഷ്ടിച്ച യുവതിയെ കോടതിയിൽ ഹാജരാക്കി. 28 വയസ്സുള്ള ചാർലിൻ കീനനെ ആണ് കോടതിയിൽ ഹാജരാക്കിയത്. നവംബർ 14 ന് 120 യൂറോ വിലവരുന്ന ക്രിസ്തുമസ് ട്രീയാണ് യുവതി മോഷ്ടിച്ചത്. എന്നിസ് കോടതിയിലാണ് യുവതിയെ ഹാജരാക്കിയത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധി ആണെന്നും യുവതി കോടതിയിൽ പറഞ്ഞു. താൻ സോഷ്യൽ മീഡിയയിലെ പ്രമുഖ ആണെന്നും കോടതിയിൽ യുവതി പറഞ്ഞിരുന്നു. എന്നിസിലെ ടെസ്‌കോ ഔട്ട്‌ലെറ്റിൽ നിന്നായിരുന്നു യുവതി 6.5 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീ മോഷ്ടിച്ചത്.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ഞണ്ടുകളുമായി പോയ ട്രക്ക് അപകടത്തിൽപ്പെട്ടു. ഇന്നലെ ആയിരുന്നു സംഭവം. 15,000 ലധികം ഞണ്ടുകളാണ് ട്രക്കിൽ ഉണ്ടായത്. ട്രക്ക് തുറന്ന് ഇവ റോഡിലേക്ക് തെറിച്ച് വീണു. ഏകദേശം 60,000 യൂറോ വിലവരുന്ന ഞണ്ടുകൾ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. റോഡിലൂടെ ഇഴഞ്ഞ് നീങ്ങിയ ഇവയെ ജീവനക്കാർ പിടികൂടി. എങ്കിലും ചിലവ രക്ഷപ്പെട്ടുവെന്നാണ് ജീവനക്കാർ പറയുന്നത്. ഇന്നലെ രാവിലെ 7.30 ഓടെ റെഡ്കാസിലിലെ കാരിക്മാക്വിഗ്ലിയിൽ ആയിരുന്നു സംഭവം.

Read More

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ബിൽഡിംഗിന് തീയിട്ട സംഭവത്തിൽ അറസ്റ്റിലായ 30 കാരനെ വിട്ടയച്ചു. 2024 ൽ ഉണ്ടായ സംഭവത്തിൽ അറസ്റ്റിലായ വ്യക്തിയെ ആണ് കുറ്റം ചുമത്താതെ വിട്ടയച്ചത്. 2024 ജനുവരി 30 ഫെബ്രുവരി 7 എന്നീ തിയതികളിൽ ലെക്സ്ലിപ്പിലെ കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവിടെ അഭയാർത്ഥികളെ താമസിപ്പിക്കുന്നതായുള്ള കിംവദന്തി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു തീവെയ്പ്പ് ഉണ്ടായത്.

Read More

ഡബ്ലിൻ: എസ്എംഎ ഇൻഫാന്റ് ഫോർമുലയുടെ കൂടുതൽ ബാച്ചുകൾ തിരിച്ച് വിളിച്ചു. വിഷാംശം കണ്ടെത്തിയതിന് പിന്നാലെയാണ് നെസ്ലേയുടെ നടപടി. 80 ബാച്ചുകളാണ് തിരിച്ച് വിളിച്ചത്. സെറ്യൂലൈഡ് എന്ന വിഷവസ്തുവിന്റെ സാന്നിദ്ധ്യം ആണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ വിഷവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് നേരത്തെയും ബേബി ഫോർമുലകൾ തിരിച്ച് വിളിച്ചിരുന്നു. ഈ വിഷവസ്തു ശരീരത്തിനുള്ളിൽ പോയാൽ ഓക്കാനം ശർദ്ദി എന്നിവ അനുഭവപ്പെടാം. തിരിച്ച് വിളിച്ച ബാച്ചുകളുടെ വിശദാംശങ്ങൾ ഐറിഷ് ഫുഡ് സേഫ്റ്റി അതോറിറ്റി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ തിരക്ക് വർധിച്ചതോടെ കിടക്കകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണവും വർധിച്ചു. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 803 രോഗികളാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് കൂടുതൽ രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നത്. 127 രോഗികളാണ് കിടക്കകൾ ലഭിക്കാതെ കാത്തിരിക്കുന്നത്. കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 90 രോഗികളും സെന്റ് വിൻസന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 63 പേരും കിടക്കകൾക്കായി കാത്തിരിക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 60 രോഗികളാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമം. 20 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ലക്ഷം യൂറോ വിലയുള്ള കഞ്ചാവാണ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്. 14.96 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. യുവാവിനെ ഇന്നലെ രാവിലെ ക്രിമിനൽ കോടതിയിൽ ഹാജരാക്കി. യുവാവ് റിമാൻഡിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read More

ഡബ്ലിൻ: രാജ്യത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് നിരോധിക്കണമെന്ന ആവശ്യം തള്ളി അയർലൻഡ് മാധ്യമമന്ത്രി പാട്രിക് ഒ’ഡോണോവൻ. ലേബർ പാർട്ടിയാണ് ഇത് സംബന്ധിച്ച ആവശ്യം ഉയർത്തിയത്. എഐ ചാറ്റ്‌ബോട്ടായ ഗ്രോക്ക് കുട്ടികളുടെ ഉൾപ്പെടെ നഗ്നചിത്രങ്ങൾ സൃഷ്ടിച്ച് എക്‌സിലൂടെ പ്രചരിപ്പിച്ച പശ്ചാത്തലത്തിലാണ് രാജ്യത്ത് എക്‌സ് നിരോധിക്കണമെന്ന ആവശ്യം ഉയർന്നത്. മാധ്യമങ്ങളോട് ആയിരുന്നു രാജ്യത്ത് എക്‌സ് നിരോധിക്കാൻ പദ്ധതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

Read More

ഡബ്ലിൻ: ക്രംലിനിൽ ഉണ്ടായ വാഹനാപകടത്തിൽ ഗർഭിണിയായ സ്ത്രീയും ഗർഭസ്ഥശിശുവും മരിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ ഗർഭിണിയ്ക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയോടെയായിരുന്നു ജീവൻ നഷ്ടമായത്. ഞായറാഴ്ച ഉണ്ടായ അപകടത്തിൽ 30 വയസ്സുള്ള യുവാവ് മരിച്ചിരുന്നു.  30 വയസ്സുള്ള കാതറീൻ കിത്തിനാണ് തിങ്കളാഴ്ച ജീവൻ നഷ്ടമായത്. അപകടത്തിന്റെ ആഘാതത്തിൽ ഗർഭസ്ഥശിശു സംഭവ സമയം തന്നെ മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

Read More