കോർക്ക്: കൗണ്ടി കോർക്കിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെന്റ് പാട്രിക്സ് സ്ട്രീറ്റിലെ അപ്പാർട്ട്മെന്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. പരിക്കേറ്റവരെ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് ദൃക്സാക്ഷികളായ ആരെങ്കിലും ഉണ്ടെങ്കിൽ ആംഗ്ലെസി സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിൽ 021 4522000 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലെ 1800 666 111 എന്ന നമ്പറിലോ അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

