ഗാൽവെ: 2025 ലെ മിസ് യൂണിവേഴ്സ് അയർലൻഡ് ആയി തിരഞ്ഞെടുക്കപ്പെട്ട് 18 കാരി. ഗാൽവെയിലെ ഹെഡ്ഫോർഡിൽ നിന്നുള്ള ആദ്യ ശ്രീവാസ്തവയാണ് അയർലൻഡിന്റെ സുന്ദരി പട്ടം അലങ്കരിച്ചത്. ഡബ്ലിനിലെ സാൻട്രിയിൽ നിന്നുള്ള നതാലിയ ഗ്രാഡ്സ്ക (28) ഫസ്റ്റ് റണ്ണറപ്പും ഡബ്ലിനിലെ മലാഹൈഡിൽ നിന്നുള്ള മക്സുദ അക്തർ (36) സെക്കൻഡ് റണ്ണറപ്പും ആയി.
ഞായറാഴ്ച രാത്രി നടന്ന ഫൈനലിൽ ആയിരുന്നു വിജയിയായി ആദ്യയെ തിരഞ്ഞെടുത്തത്. ഇന്ത്യയിൽ വേരുകളുള്ള ആദ്യ ഗാൽവെയിലാണ് ജനിച്ചത്. നിലവിൽ മയോയിലെ ക്രോസിലാണ് ആദ്യയുടെ താമസം. ഗാൽവേ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി കൂടിയാണ് ആദ്യ.
Discussion about this post

