ഡബ്ലിൻ: അയർലൻഡിലെ ഹീറ്റിംഗ് സിസ്റ്റത്തിൽ അപകട സാധ്യത. ഇതേ തുടർന്ന് ഇവ തിരിച്ചുവിളിച്ചു. ടാക്സൺ 5എം,6 എം, 8 എം പമ്പുകളിലാണ് അപകടക സാധ്യത കണ്ടെത്തിയിരിക്കുന്നത്. 2017 മുതൽ 2024 വരെ നിർമ്മിച്ചവയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
ഹീറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാന ഘടകം വൈദ്യുതാഘാതത്തിന് കാരണമാകുമെന്നാണ് കണ്ടെത്തൽ. ഇത് മനുഷ്യ ജീവന് ആപത്താകുന്ന പശ്ചാത്തലത്തിലാണ് പമ്പുകൾ തിരിച്ചുവിളിച്ചിരിക്കുന്നത്. തിരിച്ചുവിളിച്ച പമ്പുകളുമായി സമ്പർക്കം പുലർത്തരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post

