ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ പ്രമുഖ ബുക്ക് ഷോപ്പിൽ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. കത്തിനശിച്ച പുസ്തകങ്ങളും മറ്റും കടയിൽ നിന്നും നീക്കം ചെയ്യുന്നത് തുടരുകയാണ്.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ഡി ഒലിയർ സ്ട്രീറ്റിലെ ബുക്ക്സ് അപ്സ്റ്റയേഴ്സിൽ ആയിരുന്നു തീ പടർന്നത്. അതുവഴി പോയവരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം അടിയന്തിര സേവനങ്ങളെ അറിയിച്ചു. ഉടൻ തന്നെ തീ അണച്ചതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. കടയുടെ പകുതിയോളം ഭാഗത്ത് മാത്രമാണ് കേടുപാടുകൾ ഉണ്ടായത്.
Discussion about this post

