ഡബ്ലിൻ: അയർലൻഡിൽ വാർഷിക റോഡ് സുരക്ഷാ വാരാചരണത്തിന് ആരംഭം. ഇന്ന് മുതൽ 12ാം തിയതിവരെയാണ് റോഡ് സുരക്ഷാ വാരം ആചരിക്കുന്നത്. ആദ്യ ദിനമായ ഇന്ന് ടയർ സുരക്ഷാ ദിനമാണ്.
ഗാർഡയും റോഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായിട്ടാണ് റോഡ് സുരക്ഷാ വാരം ആചരിക്കുന്നത്. പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ വാഹനയാത്രികരെ ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഐറിഷ് ടയർ ഇൻഡസ്ട്രി അസോസിയേഷനും, ആർഎസ്എ, ഗാർഡ എന്നിവരും സംയുക്തമായിട്ടാണ് ഇന്ന് ടയർ സുരക്ഷാ ദിനം ആചരിക്കുന്നത്. ഈ ദിനത്തിൽ ടയറിന്റെ സുരക്ഷ പരിശോധിക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് വാഹനയാത്രികരെ ബോധവത്കരിക്കും.
Discussion about this post

