ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു.
കില്ലീക്ക് ബ്രിഡ്ജിൽ ആയിരുന്നു സംഭവം. കാറിൽ നിന്നും തീ ഉയരുന്നത് കണ്ട ആളുകൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും എത്തി തീ അണച്ചു. അപ്പോഴാണ് കാറിനുള്ളിൽ മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post

