ഡബ്ലിൻ: ഇസ്രായേൽ നാവിക സേന തടഞ്ഞ പലസ്തീൻ അനുകൂലികൾ തിരികെ അയർലൻഡിലേക്ക് യാത്ര ആരംഭിച്ചു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സൈമൺ ഹാരിസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 16 പേരാണ് അയർലൻഡിലേക്ക് തിരികെയെത്തുന്നത്.
ഗാസയിലേക്ക് സഹായവുമായി പോയ ഗ്ലോബൽ സുമുദ് ഫ്ളോട്ടിലയിൽ ഉണ്ടായിരുന്നവരാണ് ഇവർ. യാത്രയ്ക്കിടെ ഇവരെ ഇസ്രായേൽ സേന കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നാലെ അയർലൻഡിലേക്ക് തന്നെ നാടുകടത്തി. ഇവർക്ക് നാട്ടിലേക്ക് വരുന്നതിനുള്ള എല്ലാ സഹായവും ചെയ്തുവരികയാണെന്ന് സൈമൺ ഹാരിസ് അറിയിച്ചു.
Discussion about this post

