ഡൊണഗൽ: കൗണ്ടി ഡൊണഗൽ തീരത്ത് നിന്നും ഭീമൻ മത്സ്യത്തെ പിടികൂടി. കില്ലിബെഗ്സ് ഫിഷിംഗ് ട്രിപ്പ്സിന്റെ ഭാഗമായവർക്കാണ് ഭീമൻ മത്സ്യം ലഭിച്ചത്. അയർലൻഡിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയും വലിയ മീനിനെ ലഭിക്കുന്നത്.
കില്ലിബെഗ്സ് ഫിഷിംഗ് ട്രിപ്പിന്റെ ഭാഗമായ അയോയിഫ് മക്ഗെറ്റിഗന്റെ ചൂണ്ടയിലാണ് ഭീമൻ മത്സ്യം കുടുങ്ങിയത്. 344 കിലോ ഗ്രാം ഭാരമുള്ള ബ്ലൂഫിൻ ട്യൂണയെ ആണ് ഇവർക്ക് ലഭിച്ചത്. മീനിനെ അയോയിഫ് ബോട്ടിലേക്ക് വളരെ പാടുപെട്ടാണ് അടുപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓസ്ട്രേലിയൻ സ്വദേശിനിയാണ് അയോയിഫ്.
Discussion about this post

