ന്യൂറി: ന്യൂറിയിലെ സിൻ ഫെയ്ൻ പാർട്ടി ഓഫീസിന് സമീപം സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് നോർതേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മൈക്കിൽ ഒ നീൽ. ഇത് ജനാധിപത്യത്തിന് മേലുള്ള ആക്രമണം ആണെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസം ന്യൂറി- അർമാഗ് എംപി ഡെയിർ ഹ്യൂഗ്സ് സ്റ്റാർമോണ്ട് എംഎൽഎ ലിസ് കിമ്മിൻസ് എന്നിവരുടെ ഓഫീസ് ആയി പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപം ആയിരുന്നു സ്ഫോടക വസ്തു കണ്ടെത്തിയത്.
ജനപ്രതിനിധികളുടെ ഓഫീസിന് മുൻപിൽ സ്ഫോടക വസ്തു ഉപേക്ഷിക്കുന്നത് അത്യന്തം ഭയാനകമാണ്. ശരിയായ മനസ്സുള്ളവർ ഈ പ്രവൃത്തിയെ അപലപിക്കും. ശരിക്കും ഇത് ജനാധിപത്യത്തിന് നേരെയുളള ആക്രമണം ആണ്. ജനപ്രതിനിധികൾക്ക് നേരെയുള്ള ആക്രമണം ആണെന്നും നീൽ കൂട്ടിച്ചേർത്തു.
Discussion about this post

