വാട്ടർഫോർഡ്: ക്രിസ്തുമസ്- പുതുവത്സര ആഘോഷം ഗംഭീരമാക്കി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ. മുള്ളിനാവത്ത് കമ്മ്യൂണിറ്റി സെന്ററിൽ ആയിരുന്നു പരിപാടി. നൂറ് കണക്കിന് പേരാണ് ആഘോഷ പരിപാടിയുടെ ഭാഗം ആയത്.
വാട്ടർഫോർഡ് സിറ്റി സൗത്ത് കൗൺസിലർ ജേസൺ മർഫി ആഘോഷപരിപാടികൾ പങ്കെടുത്തിരുന്നു. പ്രസിഡന്റ് ഷിജു ശാസ്തംകുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന ഔദ്യോഗിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് മർഫി ആയിരുന്നു. ഡബ്ല്യുഎംഎ വൈസ് പ്രസിഡന്റ് ജോസഫ് സ്വാഗതം ആശംസിച്ചു. അസോസിയേഷൻ സെക്രട്ടറി രാഹുൽ രവീന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
Discussion about this post

