ഡബ്ലിൻ: വാഹന ഉപഭോക്താക്കൾക്ക് തീപിടിത്തം സംബന്ധിച്ച മുന്നറിയിപ്പുമായി ഫോർഡ്. കുഗ പ്ലഗ് ഇൻ ഹൈബ്രിഡ് ക്രോസ്ഓവർ കാറുകളുടെ ഉടമകൾക്കാണ് മുന്നറിയിപ്പ്. 2,865 കാറുകളിലാണ് പ്രശ്നം കണ്ടെത്തിയിരിക്കുന്നത്.
ബാറ്ററി ചിലപ്പോൾ തീപിടിത്തത്തിന് കാരണം ആയേക്കാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ പ്രശ്നം പരിഹരിക്കാൻ സമയമെടുക്കും. ഈ വർഷം പകുതിയോടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും ഫോർഡ് കൂട്ടിച്ചേർത്തു.
Discussion about this post

