ന്യൂ ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആഗോള തലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുമ്പോൾ, ഇന്ത്യയിലെ ഉപഭോക്താക്കളും ആശങ്കയിലാണ്. പ്രതിസന്ധിയില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോൾ, മിക്ക സംസ്ഥാനങ്ങളിലെയും വിലയിലെ വ്യതിയാനം ചർച്ചയാകുകയാണ്.
രാജ്യത്ത് ഇന്ധനവില ഏറ്റവും കുറഞ്ഞ പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. ഇവിടെ ഒരു ലിറ്റർ പെട്രോളിന് 82.46 രൂപയും, ഡീസലിന് 78.05 രൂപയുമാണ് വില. ദാമൻ ദിയു, ദാദ്ര നഗർ ഹവേലി, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും പെട്രോൾ വില താരതമ്യേന കുറവാണ്. ഹരിയാന, പഞ്ചാബ്, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഡീസൽ വില കുറവാണ്. ഉത്തരാഖണ്ഡിലും പുതുച്ചേരിയിലും ഇന്ധനവില കുറവാണ്. കുറഞ്ഞ സംസ്ഥാന നികുതികളും മികച്ച വിതരണ ശൃംഖലയുമാണ് ഇവിടങ്ങളിലെ കുറഞ്ഞ വിലയ്ക്ക് കാരണം.
കേരളത്തിൽ പെട്രോൾ ലിറ്ററിന് 107.33 രൂപയാണ് വില. അസം, ബിഹാർ, ചണ്ഡീഗഢ്, ചത്തീസ്ഗഢ്, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഝാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലൻഡ്, ഒഡിഷ, പോണ്ടിച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പെട്രോളിന് കേരളത്തേക്കാൾ കുറഞ്ഞ വിലയാണ്. ഇവയിൽ തന്നെ, ആൻഡമാൻ നിക്കോബാർ, അരുണാചൽ പ്രദേശ്, ചണ്ഡീഗഢ്, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലൻഡ്, പോണ്ടിച്ചേരി, പുതുച്ചേരി, പഞ്ചാബ്, ത്രിപുര, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 100 രൂപയിൽ താഴെയാണ് പെട്രോൾ വില.
ഒരു ലിറ്റർ ഡീസലിന് കേരളത്തിൽ 96.28 രൂപയാണ്. കേരളമാണ് നിലവിൽ ഡീസലിന് ഏറ്റവും കൂടുതൽ വിലയുള്ള ഇന്ത്യൻ സംസ്ഥാനം. ആന്ധ്രാ പ്രദേശും തെലങ്കാനയും പലപ്പോഴും നേരിയ വില വ്യത്യാസത്തിന് കേരളത്തേക്കാൾ മുകളിൽ പോകാറുണ്ട്.

