ഡബ്ലിൻ: ആർടിഇ ന്യൂസ് ജേണലിസ്റ്റ് നിയാൽ മാർട്ടിൻ അന്തരിച്ചു. 58 വയസ്സായിരന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ 36 വർഷമായി അദ്ദേഹം ആർടിഇയിലെ മാധ്യമപ്രവർത്തകനാണ്.
1988 ൽ ആയിരുന്നു അദ്ദേഹം ആർടിഇയിൽ സേവനം ആരംഭിച്ചത്. 2000 ൽ മോർണിംഗ് അയർലൻഡിൽ പ്രോഗ്രാം എഡിറ്ററായി ജോലി ആരംഭിച്ചു. 2010 മുതൽ അദ്ദേഹം നേഷൻവൈഡിൽ റിപ്പോർട്ടറായി ജോലി ചെയ്തു. ഭാര്യയും രണ്ട് പെൺമക്കളുമാണ് അദ്ദേഹത്തിനുള്ളത്.
Discussion about this post

