ഡബ്ലിൻ: അയർലൻഡിൽ മൂടൽ മഞ്ഞിനെ തുടർന്ന് മുന്നറിയിപ്പ്. 16 കൗണ്ടികളിലാണ് യെല്ലോ ഫോഗ് വാണിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കൗണ്ടികളിൽ കനത്തതോ തണുത്തുറഞ്ഞതോ ആയ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാർലോ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലോങ്ഫോർഡ്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, കാവൻ, ക്ലെയർ, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ്, ഗാൽവേ, ലൈട്രിം, റോസ്കോമൺ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. ഇന്നലെ രാത്രി 9 മുതൽ കൗണ്ടികളിൽ വാണിംഗ് നിലവിൽ വന്നു. ഇന്ന് രാവിലെ 10 വരെ ഇത് തുടരും. കനത്ത മൂടൽ മഞ്ഞ് കാഴ്ച മറച്ചേക്കാം. അതിനാൽ വാഹന യാത്രികർ ജാഗ്രത പാലിക്കണം.
Discussion about this post

