വിക്ലോ: കൗണ്ടി വിക്ലോയിലെ ക്ലിഫ് വാക്ക് ഇനിയും അടച്ചിടും. മൂന്ന് വർഷത്തേയ്ക്ക് കൂടി ക്ലിഫ് വാക്ക് അടച്ചിടുമെന്നാണ് വിക്ലോ കൗണ്ടി കൗൺസിൽ വ്യക്തമാക്കുന്നത്. ബ്രേ മുതൽ ഗ്രേസ്റ്റോൺസ് വരെയാണ് അടച്ചിടുക.
ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ ചില ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് വീണ്ടും അടച്ചിടുന്നത്. നിരവധി മണ്ണിടിച്ചിലുകൾ കാരണം ഏകദേശം അഞ്ച് വർഷമായി ഈ നടപ്പാത അടച്ചിട്ടിരിക്കുകയാണ്.
Discussion about this post

