ഡബ്ലിൻ: അയർലൻഡിൽ നോറോ വൈറസ് വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി എച്ച്എസ്ഇ. രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ജോലിയ്ക്കോ പൊതുസ്ഥലങ്ങളിലോ എത്തരുതെന്ന് എച്ച്എസ്ഇ നിർദ്ദേശിച്ചു. രോഗവ്യാപനം തടയുകയാണ് ലക്ഷ്യം.
ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടാൽ വീട്ടിൽ തന്നെ തുടരണം. ജോലിയ്ക്ക് പോകുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യരുത്. കൃത്യമായ വൈദ്യസഹായം തേടണമെന്നും എച്ച്എസ്ഇയുടെ നിർദ്ദേശത്തിലുണ്ട്. വായുവിലൂടെ രോഗബാധ ഒരാളിൽ നിന്നും മറ്റുള്ളവരിലേക്ക് പകരാം. ഈ സാഹചര്യത്തിലാണ് മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം.
Discussion about this post

