ലിമെറിക്ക്: ലിമെറിക്കിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ സ്ത്രീ മരിച്ചു. 60 വയസ്സ് പ്രായമുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കാസ്റ്റ്ലെട്രോയിലെ ചെസ്റ്റർഫീൽഡ് ഡൗൺസിലെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. വൈകുന്നേരം അഞ്ചരയോടെ അഗ്നിശമന സേനയ്ക്ക് തീപിടിത്തം സംബന്ധിച്ച് വിവരം ലഭിക്കുകയായിരുന്നു. ഇവർ എത്തി തീ അണച്ച ശേഷമാണ് മൃതദേഹം കണ്ടത്.
Discussion about this post

