ഡബ്ലിൻ: ഗ്രോക്ക് വിവാദത്തിൽ ഡബ്ലിനിലെ എക്സ് ഓഫീസിന് മുൻപിൽ പ്രതിഷേധം. 20 ഓളം പേരാണ് പ്രതിഷേധവുമായി എക്സ് ഓഫീസിന് മുൻപിൽ തടിച്ചുകൂടിയത്. എഐ ടൂളായ ഗ്രോക്ക് ഉപയോഗിച്ച് നഗ്നചിത്രങ്ങൾ തയ്യാറാക്കി പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടി വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പീപ്പിൾ ബിഫോർ പ്രോഫിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രകടനം. ഇത്തരം പ്രവൃത്തികൾ തടയാൻ ശക്തമായ നിയമങ്ങൾ വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതേസമയം വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഫീച്ചർ പ്രവർത്തനരഹിതമാക്കുകയാണെന്ന് എക്സ് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post

