ഡെറി: കൗണ്ടി ഡെറിയിൽ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇന്നലെ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെയാണ് പിടിയിലായവരുടെ എണ്ണം ഏഴായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 43 വയസ്സുള്ള വെയ്ൻ റീഡിനെയാണ് മരിച്ച നിലയിൽ കണ്ടത്.
സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. മൃതദേഹം കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇവരും യുവാവും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.
Discussion about this post

