ഡബ്ലിൻ: അയർലൻഡിൽ നിന്നും ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിമാന സർവ്വീസുകൾ ഈ വർഷത്തോടെ ആരംഭിക്കാൻ സാധ്യത. ഡബ്ലിൻ സൗത്ത് മുൻ മേയർ ബേബി പെരേപ്പാടൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള സാധ്യതകൾ തെളിഞ്ഞുവരുന്നതായും അദ്ദേഹം പറഞ്ഞു.
മേയറായിരുന്ന കാലത്ത് ഗതാഗതമന്ത്രി ദരാഗ് ഒബ്രിയനുമായി ഇത് സംബന്ധിച്ച് അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് വ്യക്തമാക്കിയത്.
Discussion about this post

