- ചാമ്പ്യന്മാർക്ക് ജയത്തുടക്കം; ഐപിഎൽ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെ തകർത്ത് ബംഗലൂരു
- സൗജന്യ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാൻ കഴിയില്ല ; പരീക്ഷാ ഫീസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി
- മാർച്ച് 29 മുതൽ അയർലൻഡിൽ സമയം മുന്നോട്ട് ; ഡേലൈറ്റ് സേവിംഗ് ടൈം ആരംഭിക്കുന്നു
- അയര്‍ലൻഡിന്റെ ലൈംഗിക ആരോഗ്യ നയത്തില്‍ മാറ്റം വരുമെന്ന് സൂചന ; സര്‍ക്കാര്‍ പരിഗണിക്കുന്നത് 32 ശുപാര്‍ശകൾ
- ഇന്ധനച്ചെലവിന് അനുസൃതമായി മൈലേജ് നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തണം ; ഐറിഷ് നഴ്സസ് ആന്‍ഡ് മിഡൈ്വഫ്സ് ഓര്ഗനൈസേഷന്
- സൗത്ത് ഡബ്ലിനിൽ 1.52 മില്യൺ യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു ; രണ്ട് പേർ അറസ്റ്റിൽ
- അയൽക്കാർക്ക് ശല്യമുണ്ടാകുന്ന തരത്തിൽ പ്രവർത്തിപ്പിച്ചു ; വിൻഡ് ഫാം ഓപ്പറേറ്റർക്ക് പിഴ ശിക്ഷ നൽകിയ ഉത്തരവിനെതിരെ അപ്പീൽ
- കേരളം കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മുക്തമാണ് , ഇത് എങ്ങനെ സംഭവിച്ചുവെന്ന് ലോകം തന്നെ ആശ്ചര്യപ്പെടുന്നു ; പിണറായി വിജയൻ
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ വീണ്ടും നാടുകടത്തൽ. 33 പേരെയാണ് നാടുകടത്തിയത്. പോളിഷ്, ലിത്വാനിയൻ പൗരന്മാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇന്നലെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഇവരെ കയറ്റിവിടുകയായിരുന്നു. 20 വയസ്സ് മുതൽ 60 വയസ്സുവരെ പ്രായമുള്ളവരാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് പോലീസ് പറയുന്നത്. ഇവരെല്ലാവരും തന്നെ കുറ്റവിമുക്തരായവരും ശിക്ഷാകാലാവധി അവസാനിച്ചവരുമാണ്.
ലിമെറിക്ക്: ലിമെറിക്കിൽ യുവാവിന് കുത്തേറ്റു. 30 വയസ്സുള്ള യുവാവിനാണ് കുത്തേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. കാര്യൂപാർക്ക് മേഖലയിൽ ഞായറാഴ്ച 11 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. യുവാവിന്റെ വീട്ടിലേക്ക് കത്തിയുമായി എത്തിയ പ്രതി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. യുവാവിന്റെ വയറിനാണ് കുത്തേറ്റത്. നിലവിൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.
ഡബ്ലിൻ: ഡബ്ലിനിൽ മോട്ടോർബൈക്ക് ഇടിച്ച് കൗമാരക്കാരിയ്ക്ക് ദാരുണാന്ത്യം. 16 വയസ്സുള്ള കുട്ടിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.20 ഓടെ ആയിരുന്നു സംഭവം. ഫിംഗ്ലാസിലെ റാറ്റോത്ത് റോഡിലായിരുന്നു അപകടം ഉണ്ടായത്. കാൽനട യാത്രക്കാരിയായ പെൺകുട്ടിയ്ക്ക് അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഡബ്ലിൻ: ജനമനസിൽ പ്രീതി മങ്ങി ഫിയന്ന ഫെയിൽ. 2024 ലെ ജനറൽ അസംബ്ലി മുതൽ ഫിയന്ന ഫെയിലിന് ജനപിന്തുണ തുടർച്ചയായി കുറയുകയാണെന്നാണ് പുതിയ അഭിപ്രായ സർവ്വേ വ്യക്തമാക്കുന്നത്. നവംബറിലെ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയുടെ പിന്തുണയിൽ 15 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ബിസിനസ് പോൾ/റെഡ് റെഡ് സി പോളിന്റെ അഭിപ്രായ സർവ്വേ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അടുത്ത വർഷത്തോടെ ഫിയന്ന ഫെയിലിന്റെ നേതാവായി പ്രധാനമന്ത്രി മീഹോൾ മാർട്ടിനെ മാറ്റണമെന്ന് ഭൂരിപക്ഷം വോട്ടർമാരും ആഗ്രഹിക്കുന്നതായി അഭിപ്രായ സർവ്വേയിൽ കണ്ടെത്തി. 2027 ന് ശേഷം അദ്ദേഹം പാർട്ടിയെ നയിക്കരുതെന്ന് 46 ശതമാനം പേർ അഭിപ്രായപ്പെട്ടു. 21 പേർ നേതാവായി അദ്ദേഹം തുടരണമെന്ന് ആവശ്യപ്പെട്ടപ്പോൾ 33 പേർ നിക്ഷ്പക്ഷരായി അഭിപ്രായം പറഞ്ഞു.
ഡബ്ലിൻ: അയർലൻഡിലെ കുടിയേറ്റ നിയമത്തിൽ വിമർശനം. ഒരു വിഭാഗം അഭിഭാഷകരും ആക്ടിവിസ്റ്റുകളുമാണ് നിയമത്തെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും കഠിനമായ കുടിയേറ്റ നിയമം അയർലൻഡിലേത് ആണെന്നാണ് ഇവർ പറയുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച അന്താരാഷ്ട്ര സംരക്ഷണ ബിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഭിഷാകരും ആക്ടിവിസ്റ്റുകളും പ്രതികരിച്ചത്. അഭയം തേടുന്നവർക്ക് ഭീകര ഭരണകൂടമായി അയർലൻഡ് മാറാമെന്നും ഇവർ പറയുന്നു.
ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധിയിൽ നിർണായക പരാമർശങ്ങളുമായി പ്രമുഖ മീഡിയ അവതാരക സിയാര കെല്ലി. ഈ നില തുടർന്നാൽ ആളുകൾ സെമി ഡിറ്റാച്ച്ഡ് വീടുകൾ ഉപേക്ഷിക്കേണ്ടിവരുമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂസ് ടാക്കിൽ ഒരു ചർച്ചയ്ക്കിടെ ആയിരുന്നു സിയാരയുടെ പ്രതികരണങ്ങൾ. താൻ വളർന്ന സ്ഥലത്ത് തന്റെ മക്കളും വളരണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന് കെല്ലി പറഞ്ഞു. തന്റെ അടുത്ത് തന്നെ തന്റെ മക്കളും താമസിക്കണമെന്നും ആഗ്രഹിക്കുന്നു. എന്നാൽ ഇത് നടക്കുമെന്ന് കരുതുന്നില്ല. താൻ താമസിച്ചിടത്ത് എന്തെങ്കിലും വാങ്ങണമെന്ന ചിന്ത മക്കൾക്ക് ഇല്ലെന്നും ഇവർ പറഞ്ഞു.
ഡബ്ലിൻ: അയർലൻഡിൽ വീണ്ടും സ്‌നോ. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായിട്ടാണ് രാജ്യത്ത് വീണ്ടും മഞ്ഞ് വീഴ്ച അനുഭവപ്പെടുന്നത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അടുത്ത ആഴ്ച ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ചൊവ്വാഴ്ചയാണ് കനത്ത മഞ്ഞ് വീഴ്ച പ്രവചിച്ചിരിക്കുന്നത്. അന്ന് അയർലൻഡിന് മുകളിലായി ന്യൂനമർദ്ദം രൂപപ്പെടും. ഇത് മഴയെ സ്‌നോയാക്കി മാറ്റുന്നു. അതേസമയം മഴയും പെയ്യാം. ഉയർന്ന ഭാഗങ്ങളിൽ സ്‌നോ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഡബ്ലിൻ: ഡണ്ടാൽക്ക് ബേയിൽ ഓയിസ്റ്റർകാച്ചർ പക്ഷികളുടെ ചലനങ്ങൾ നിരീക്ഷിക്കണമെന്ന് നിർദ്ദേശം. മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. ഇയു നിയമപ്രകാരമുള്ള സംരക്ഷിത മേഖലയാണ് ഡണ്ടാൽക്ക് ബേ. അയർലൻഡിലെ ഒരേയൊരു പ്രധാന വാണിജ്യ കക്ക മത്സ്യബന്ധന മേഖലയാണ് ഇവിടം. കക്കളാണ് കറുപ്പും വെളുപ്പും നിറത്തിലുള്ള ഓയിസ്റ്റർകാച്ചർ പക്ഷികളുടെ ഭക്ഷണം. അതിനാൽ ഈ പക്ഷികളുടെ സാന്നിദ്ധ്യം ബേയിലെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാണ്. ഇതിനോടകം തന്നെ ഇരുപത്തിയഞ്ച് പക്ഷികൾക്ക് ജിപിഎസ് ട്രാക്കറുകൾ ഘടിപ്പിച്ചു, കൂടാതെ 25 പക്ഷികൾക്ക് മൂന്നക്ഷരങ്ങളുള്ള കോഡുള്ള ഫ്ളാഗും നൽകിയിട്ടുണ്ട്.
ഡബ്ലിൻ: 2025 പൂർത്തിയാകുമ്പോൾ അയർലൻഡിൽ ചൈൽഡ് ഡിഎസ്എബിലിറ്റി നെറ്റ്‌വർക്ക് ടീമുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നത് 9,000ത്തിലധികം പേർ. എച്ച്എസ്ഇ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 9,363 കുട്ടികളാണ് സിഡിഎൻടിയുമായുളള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നത്. ഇതിൽ 6,035 കുട്ടികൾ കഴിഞ്ഞ ഒരു വർഷമായി കാത്തിരിക്കുന്നു. 2025 നവംബറിൽ സിഡിഎൻടി വെയിറ്റിംഗ് ലിസ്റ്റിലുള്ള 799 കുട്ടികൾക്ക് മാത്രമാണ് അപ്പോയിന്റ്‌മെന്റ് ലഭിച്ചിരിക്കുന്നത്. അതേസമയം 2023 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളവരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. 2023 ൽ 16,522 കുട്ടികൾ ആയിരുന്നു സിഡിഎൻടിയുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരുന്നത്.
കിൽഡെയർ: കൗണ്ടി കിൽഡെയറിൽ കാണാതായ യുവാവിനെ കണ്ടെത്താൻ പൊതുജന സഹായം തേടി പോലീസ്. ആൻഡ്രിയസ് ലിയോഷ്യസിനെയാണ് കാണാതെ ആയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അദ്ദേഹത്തെ കാണാതെ ആയത്. ടാലറ്റിൽ എത്തിയ അദ്ദേഹത്തെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിക്കാതെ ഇരിക്കുകയായിരുന്നു. ആൻഡ്രിയസിനെ ഏകദേശം 6 അടി ഉയരവും, തടിച്ച ശരീരവുമാണ് ഉള്ളത്. നീല കണ്ണുകളും, കഷണ്ടിയും ഉണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
