- സൗജന്യ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാൻ കഴിയില്ല ; പരീക്ഷാ ഫീസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി
- മാർച്ച് 29 മുതൽ അയർലൻഡിൽ സമയം മുന്നോട്ട് ; ഡേലൈറ്റ് സേവിംഗ് ടൈം ആരംഭിക്കുന്നു
- അയര്‍ലൻഡിന്റെ ലൈംഗിക ആരോഗ്യ നയത്തില്‍ മാറ്റം വരുമെന്ന് സൂചന ; സര്‍ക്കാര്‍ പരിഗണിക്കുന്നത് 32 ശുപാര്‍ശകൾ
- ഇന്ധനച്ചെലവിന് അനുസൃതമായി മൈലേജ് നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തണം ; ഐറിഷ് നഴ്സസ് ആന്‍ഡ് മിഡൈ്വഫ്സ് ഓര്ഗനൈസേഷന്
- സൗത്ത് ഡബ്ലിനിൽ 1.52 മില്യൺ യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു ; രണ്ട് പേർ അറസ്റ്റിൽ
- അയൽക്കാർക്ക് ശല്യമുണ്ടാകുന്ന തരത്തിൽ പ്രവർത്തിപ്പിച്ചു ; വിൻഡ് ഫാം ഓപ്പറേറ്റർക്ക് പിഴ ശിക്ഷ നൽകിയ ഉത്തരവിനെതിരെ അപ്പീൽ
- കേരളം കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മുക്തമാണ് , ഇത് എങ്ങനെ സംഭവിച്ചുവെന്ന് ലോകം തന്നെ ആശ്ചര്യപ്പെടുന്നു ; പിണറായി വിജയൻ
- ഇറാൻ മിസൈൽ അക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്ക്
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിൻ തീരത്ത് വയോധികൻ മുങ്ങിമരിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. 80 വയസ്സുകാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുളിക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വിവരം ലഭിച്ചയുടൻ കോസ്റ്റ്ഗാർഡ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുക ആയിരുന്നു. ഡൺ ലാഹോവെയർ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. ഡബ്ലിൻ അഗ്നിശമന സേനാംഗങ്ങളും, ആംബുലൻസ് സർവ്വീസും ഒപ്പം ഉണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് 80 കാരന്റെ മൃതദേഹം കണ്ടെത്തിയത്.
ക്ലെയർ: കൗണ്ടി ക്ലെയറിൽ പോസറ്റ് മിസ്ട്രസിന് നേരെ ആക്രമണം. സംഭവത്തിൽ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. എന്നിസ് സ്വദേശികളായ നാല് യുവാക്കളെയാണ് പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. ദി സ്‌ക്വയറിലുള്ള ആൻ പോസ്റ്റിലെ പോസ്റ്റ് മിസ്ട്രസ് ആയിരുന്നു ആക്രമണത്തിന് ഇരയായത്. ഇവിടെ മോഷണം നടത്താൻ എത്തിയതായിരുന്നു നാലംഗ സംഘം. എന്നാൽ ഇത് പോസ്റ്റ് മിസ്ട്രസ് തടഞ്ഞു. ഇതോടെ ആക്രമിക്കുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിലെ മൂന്ന് കൗണ്ടികളിൽ മഴ മുന്നറിയിപ്പ്. അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ചത്തേയ്ക്കാണ് മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തെക്കൻ കൗണ്ടികളായ വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. പുലർച്ചെ 12 മണിയ്ക്ക് ആരംഭിക്കുന്ന യെല്ലോ വാണിംഗ് വൈകീട്ട് ആറ് മണിവരെ തുടരും. വടക്കൻ അയർലൻഡിലും അന്നേ ദിവസം മുന്നറിയിപ്പുണ്ട്. മേഖലയിൽ രാവിലെ ആറ് മണിയ്ക്ക് നിലവിൽ വരുന്ന മുന്നറിയിപ്പ് വൈകീട്ട് മൂന്ന് മണിവരെ തുടരും.
കോർക്ക്: കൗണ്ടി കോർക്കിൽ വൻ തുകയുടെ ലഹരിശേഖരം പിടിച്ചെടുത്ത് പോലീസ്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. 20 ഉം 30 ഉം വയസ്സ് പ്രായമുള്ള രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. കോർക്കിൽ വാഹന പരിശോധനയ്ക്കിടെ ആയിരുന്നു സംഭവം. സംശയം തോന്നിയതോടെ പോലീസ് വാഹനം നിർത്തിച്ച് പരിശോധന നടത്തുകയായിരുന്നു. 50,000 യൂറോ വിലവരുന്ന കഞ്ചാവ് ഇതിൽ നിന്നും പിടിച്ചെടുത്തു. ഇതിന് പിന്നാലെ നഗരത്തെ നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. ഇവിടങ്ങളിൽ നിന്നായി 6,10,000 യൂറോ വിലവരുന്ന കഞ്ചാവും പിടിച്ചെടുത്തു.
വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അടിയന്തിരയോഗം ചേരാൻ കൃഷിവകുപ്പ്. പ്രതിരോധ മാർഗ്ഗങ്ങളും മറ്റ് നടപടികളും ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം. വെക്‌സ്‌ഫോർഡിലെ ഒരു കന്നുകാലി കൂട്ടത്തിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ അടിയന്തിരയോഗമാണ് ചേരുന്നത്. ഇത് കന്നുകാലി കയറ്റുമതിയെ സ്വാധീനിക്കും. ഇതും യോഗത്തിൽ പ്രധാന ചർച്ചാ വിഷയം ആകും. കിഴക്കൻ മേഖലയിലെ ഒരു ഫാമിലെ കന്നുകാലികൾക്കിടയിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്.
ഡബ്ലിൻ: ഇറാനിയൻ നയതന്ത്രജ്ഞരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിനിൽ പ്രതിഷേധം. ഇറാൻ സോളിഡാരിറ്റി പ്രൊട്ടസ്റ്റിന്റെ നേതൃത്വത്തിലാണ് ഡബ്ലിനിലെ ഒ കോണൽ സ്ട്രീറ്റിൽ പ്രതിഷേധ പരിപാടി നടന്നത്. ഇറാനിൽ ആളുകൾ കൂട്ടത്തോടെ മരിക്കുമ്പോൾ ഇക്കൂട്ടർ മറ്റൊരു രാജ്യത്ത് സുഖമായി ജീവിക്കുകയാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ റോഷിൻ ഫറഹാനി പറഞ്ഞു. ഇറാനിൽ ആളുകൾ കൂട്ടത്തോടെ മരിക്കുമ്പോൾ ഡബ്ലിനിലും യൂറോപ്പിലും അമേരിക്കയിലും ഇവർ സുഖലോലുപരായി ജീവിക്കുന്നു. ഇന്റർനെറ്റ് ആസ്വദിക്കുന്നു. ഇറാനിനെ സംബന്ധിച്ചിടത്തോളം നിർണായ നിമിഷങ്ങളിലൂടെയാണ് ജനത കടന്ന് പോകുന്നത്. കൂട്ടക്കൊല നടക്കുമ്പോൾ നമ്മൾ എങ്ങനെ മൗനം പാലിക്കും. ഇറാൻ ഭരണകൂടം നടത്തുന്ന കൂട്ടക്കൊലയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത് എന്നും ഫറഹാനി കൂട്ടിച്ചേർത്തു.
ഡബ്ലിന്‍: അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ പാഡി ക്ലാന്‍സിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശം പങ്കുവച്ചത്. ഐറിഷ് പത്രപ്രവര്‍ത്തനത്തില്‍ വലിയ സാന്നിധ്യം ആയിരുന്നു ക്ലാന്‍സിയെന്ന് അദ്ദേഹം കുറിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു ക്ലാന്‍സിയുടെ അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി ഐറിഷ് പത്രപ്രവര്‍ത്തനത്തില്‍ മിസ്റ്റര്‍ ക്ലാന്‍സി ഒരു വലിയ സാന്നിദ്ധ്യം ആയിരുന്നു. ആര്‍ടിഇയില്‍ രാവിലെ സംപ്രേഷണം ചെയ്യുന്ന അദ്ദേഹത്തിന്റെ പേപ്പര്‍ റൗണ്ട് അപ്പ് കേള്‍ക്കേണ്ട പരിപാടി ആയിരുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളും കോളങ്ങളും വായിക്കേണ്ടത് അനിവാര്യമായിരുന്നുവെന്നും മീഹോള്‍ മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.
ഡബ്ലിൻ: അടിയന്തിര സാഹചര്യം നേരിടുന്നതിന് ഐറിഷ് ജനതയെ പ്രാപ്തരാക്കാൻ സർക്കാർ. അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ബുക്ക്‌ലെറ്റുകൾ വിതരണം ചെയ്യും. അുത്ത ആഴ്ച മുതൽ എല്ലാ വീടുകളിലും ബുക്ക്‌ലെറ്റിന്റെ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രകൃതി ദുരന്തുങ്ങൾ ഉണ്ടാകുമ്പോൾ എങ്ങിനെയെല്ലാം തയ്യാറായി ഇരിക്കാം എന്നാണ് ബുക്ക്‌ലെറ്റിലെ ഉള്ളടക്കം. ഓഫീസ് ഓഫ് എമർജൻസി പ്ലാനിംഗും പ്രതിരോധവകുപ്പും സംയുക്തമായിട്ടാണ് ബുക്ക്‌ലെറ്റിലെ നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇയോവിൻ ചുഴലിക്കാറ്റ് ആഞ്ഞ് വീശി ഒരു വർഷം പൂർത്തിയാകുന്ന വേളയിലാണ് ബുക്ക്‌ലെറ്റ് നൽകാനുള്ള തീരുമാനം.
വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ ബ്ലൂടങ്ക്ബാധ സ്ഥിരീകരിച്ചു. കൃഷിമന്ത്രി മാർട്ടിൻ ഹൈഡനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശനിയാഴ്ചത്തെ പരിശോധനയിൽ ആയിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ഒട്ടും സ്വാഗതാർഹമല്ലാത്ത വാർത്തയാണ് ഇപ്പോൾ കേട്ടിരിക്കുന്നത് എന്ന് ഹെയ്ഡൻ പറഞ്ഞു. എന്നാൽ അടുത്തിടെ വടക്കൻ അയർലൻഡിൽ ഉൾപ്പെടെ രോഗബാധ സ്ഥിരീകരിച്ചത് കണക്കിലെടുക്കുമ്പോൾ ഇതിൽ ഒട്ടും അതിശയം ഇല്ല. ബ്ലൂടങ്ക് ബാധ ഒരിക്കലും മനുഷ്യരിലേക്ക് പടരുകയോ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം. ആയിരക്കണക്കിന് പലസ്തീൻ അനുകൂലികൾ പരിപാടിയുടെ ഭാഗമായി. ഇസ്രായേലിനെതിരെ നടപടികളും ഉപരോധവും ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതിഷേധം. അയർലൻഡ് പലസ്തീൻ സോളിഡാരിറ്റി ക്യാമ്പെയ്ൻ (ഐപിഎസ്‌സി) ഡബ്ലിൻ ശാഖയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി നടന്നത്. സിറ്റി ഹാളിന് സമീപത്തെ ബർനാർഡോ സ്‌ക്വയറിൽ തടിച്ച് കൂടിയ ഇവർ ഇവിടെ നിന്നും സെന്റ് സ്റ്റീഫൻസ് ഗ്രീനിലെ വിദേശകാര്യമന്ത്രാലയത്തിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
