- ചാമ്പ്യന്മാർക്ക് ജയത്തുടക്കം; ഐപിഎൽ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെ തകർത്ത് ബംഗലൂരു
- സൗജന്യ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാൻ കഴിയില്ല ; പരീക്ഷാ ഫീസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി
- മാർച്ച് 29 മുതൽ അയർലൻഡിൽ സമയം മുന്നോട്ട് ; ഡേലൈറ്റ് സേവിംഗ് ടൈം ആരംഭിക്കുന്നു
- അയര്‍ലൻഡിന്റെ ലൈംഗിക ആരോഗ്യ നയത്തില്‍ മാറ്റം വരുമെന്ന് സൂചന ; സര്‍ക്കാര്‍ പരിഗണിക്കുന്നത് 32 ശുപാര്‍ശകൾ
- ഇന്ധനച്ചെലവിന് അനുസൃതമായി മൈലേജ് നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തണം ; ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ്സ് ഓര്ഗനൈസേഷന്
- സൗത്ത് ഡബ്ലിനിൽ 1.52 മില്യൺ യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു ; രണ്ട് പേർ അറസ്റ്റിൽ
- അയൽക്കാർക്ക് ശല്യമുണ്ടാകുന്ന തരത്തിൽ പ്രവർത്തിപ്പിച്ചു ; വിൻഡ് ഫാം ഓപ്പറേറ്റർക്ക് പിഴ ശിക്ഷ നൽകിയ ഉത്തരവിനെതിരെ അപ്പീൽ
- കേരളം കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മുക്തമാണ് , ഇത് എങ്ങനെ സംഭവിച്ചുവെന്ന് ലോകം തന്നെ ആശ്ചര്യപ്പെടുന്നു ; പിണറായി വിജയൻ
Author: sreejithakvijayan
ഡബ്ലിൻ: കഴിഞ്ഞ ആഴ്ച ഡാനോൺ തിരിച്ചുവിളിച്ച ബേബി ഫോർമുലയുടെ ഒരു ബാച്ച് വിറ്റഴിച്ചത് ഓൺലൈനായി. Boots.ie എന്ന വെബ്‌സൈറ്റ് വഴിയാണ് വിൽപ്പന നടന്നിട്ടുള്ളത്. ഈ സൈറ്റ് വഴി ഓൺലൈൻ ആയി ബേബി ഫോർമുല വാങ്ങിയവർ കുട്ടികൾക്ക് നൽകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ബേബി ഫോർമുല തിരിച്ചുവിളിച്ചത്. ഇവ സെറ്യൂലൈഡ് എന്ന വിഷവസ്തു ഉത്പാദിപ്പിക്കും. ഇത് കുട്ടികളുടെ അകത്ത് ചെന്നാൽ ഛർദ്ദിയും വയറിളക്കവും മുതൽ മരണം വരെ ഉണ്ടാകാം.
ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ്. കാർലോ, കിൽക്കെന്നി, ലൗത്ത്, വെക്‌സ്‌ഫോർഡ്, വിക്ലോ, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഇന്ന് പുലർച്ചെ മുതൽ രാത്രി 11 മണിവരെയാണ് മുന്നറിയിപ്പ് ഉള്ളത്. ശക്തമായ കാറ്റും മഴയുമാണ് രാജ്യത്ത് ഇന്ന് പ്രവചിച്ചിരിക്കുന്നത്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നതിനും യാത്രാ തടസ്സത്തിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത വേണമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.
ഡബ്ലിൻ: തിരക്കൊഴിയാതെ അയർലൻഡിലെ ആശുപത്രികൾ. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 660 രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നുണ്ട്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കിടക്ക ലഭിക്കാത്ത രോഗികളിൽ 390 പേർ എമർജൻസി വിഭാഗത്തിൽ ചികിത്സയിലുണ്ട്. ബാക്കി 270 പേർ മറ്റ് വാർഡുകളിൽ ചികിത്സയിൽ കഴിയുന്നു. ട്രോളികളിലും കസേരകളിലും ഇരുത്തിയാണ് ഇവർക്ക് ചികിത്സ നൽകുന്നത്.
ലൗത്ത്: കൗണ്ടി ലൗത്തിൽ ലഹരിവേട്ട. സംഭവത്തിൽ 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം. ഒന്നര ലക്ഷം യൂറോ വിലയുള്ള കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്. ഗാർഡ നാഷണൽ ഡ്രഗ്‌സ് ആന്റ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും ഡണ്ടാൽക്ക് ഡ്രഗ്‌സ് യൂണിറ്റും റെവന്യൂ കസ്റ്റംസ് സർവ്വീസും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് ലഹരി കണ്ടെടുത്തത്. 7.5 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കിൽക്കെന്നി: ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിൽ വെള്ളത്തിലായി കിൽക്കെന്നി നഗരം. മേഖലയുടെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയിൽ രണ്ട് നദികൾ കരകവിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം ആയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അടിയന്തിര സേവനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ബാരോ, ഡ്യൂയിസ്‌കെ എന്നീ നദികളാണ് കരകവിഞ്ഞത്. മഴ ഇനിയും തുടർന്നാൽ നഗരത്തിൽ വെള്ളപ്പൊക്കം രൂക്ഷമാകും. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. നഗരത്തിന്റെ മധ്യഭാഗത്ത് താമസിക്കുന്നവരെ ഇതിനോടകം തന്നെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ കൃഷിസ്ഥലത്ത് അപകടം. സംഭവത്തിൽ 30 വയസ്സുള്ള കർഷകൻ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വ്യക്തിയാണ് തൊഴിലിടത്തിൽ ഉണ്ടായ അപകടത്തെ തുടർന്ന് മരിച്ചത്. തൊഴിൽ സ്ഥലത്ത് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പണികൾ ചെയ്യുകയായിരുന്നു 30 കാരൻ. ഇതിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 30 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഡബ്ലിൻ: അയർലൻഡിലെ ലിഡിൽ സ്റ്റോറുകളിൽ നിന്നും പ്രമുഖ കേക്ക് ഉത്പന്നം തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. പാക്കേജിംഗിലെ പിഴവിനെ തുടർന്നാണ് നടപടി. ജനപ്രിയ കേക്ക് ഉത്പന്നമായ ബ്രിഡ്ജ് ബേക്കറി ഓക്‌സ്‌ഫോർഡ് ലഞ്ച് കേക്കാണ് തിരിച്ച് വിളിച്ചത്. കേക്ക് നിർമ്മാണത്തിനായി ബദാം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇത് പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ല. അലർജിയുള്ളവർക്ക് ഇത് ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. ഇതേ തുടർന്നാണ് ഉത്പന്നം തിരിച്ച് വിളിച്ചത്. കേക്ക് കൈവശം ഉള്ളവർ കഴിക്കരുതെന്നും നിർദ്ദേശമുണ്ട്.
ഡൗൺ: കൗണ്ടി ഡൗണിൽ ബീച്ചിൽ സ്ത്രീ മുങ്ങിമരിച്ചു. 60 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ഹെലെൻസ് ബീച്ചിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. കടലിൽ കുളിക്കുന്നതിനിടെ 60 കാരിയും സംഘവും അപകടത്തിൽപ്പെടുകയായിരുന്നു. 60 കാരിയ്‌ക്കൊപ്പം മറ്റ് രണ്ട് പേരും വെള്ളത്തിൽ അകപ്പെട്ടിരുന്നു. മൂന്ന് പേരെയും കോസ്റ്റ്ഗാർഡ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും 60 കാരിയ്ക്ക് മാത്രം ജീവൻ നഷ്ടമാകുകയായിരുന്നു.
അത്‌ലോൺ: അത്‌ലോൺ പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം. പോലീസ് സ്‌റ്റേഷന് സാരമായ കേടുപാടുകൾ ഉണ്ടായി. ഇന്നലെ വൈകീട്ട് ആയിരുന്നു ആക്രമണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള വ്യക്തിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌റ്റേഷന്റെ മുൻവാതിൽ തകർത്തിട്ടുണ്ട്. ജനൽ ചില്ലുകൾക്കും കേടുപാടുകൾ സംഭവിച്ചു. സ്റ്റേഷന് പുറത്ത് നിർത്തിയിട്ടിരുന്ന പട്രോളിംഗ് കാറുകളും നശിപ്പിച്ചു. സംഭവത്തിൽ പ്രതിയ്‌ക്കെതിരെ പോലീസ് കുറ്റം ചുമത്തി. പ്രതിയെ മുള്ളിംഗർ ജില്ലാ കോടതിയിൽ ഹാജരാക്കും.
ഡബ്ലിൻ: ഫിൻഗൽസിൽ വാഹനം ഇടിച്ച് അതിദാരുണമായി കൊല്ലപ്പെട്ട കൗമാരക്കാരിയുടെ പേര് വിവരങ്ങൾ പുറത്ത്. 16 വയസ്സുള്ള ഗ്രേസ് ലിഞ്ചാണ് മരിച്ചത്. അതേസമയം ലിഞ്ചിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് രക്ഷിതാക്കളും ബന്ധുക്കളും. താനും തന്റെ കുടുംബവും ആകെ തകർന്ന് പോയെന്ന് ലിഞ്ചിന്റെ മാതാവ് പറഞ്ഞു. ഞങ്ങൾക്ക് നീതി വേണം. കേവലം 16 വയസ്സ് മാത്രമാണ് മകളുടെ പ്രായം. സുന്ദരിയായ ഞങ്ങളുടെ മകളെ കൊച്ചുമകളെ, മരുമകളെ, സുഹൃത്തിനെ നഷ്ടമായി എന്നും മാതാവ് കൂട്ടിച്ചേർത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
