ഡബ്ലിൻ: 2025 പൂർത്തിയാകുമ്പോൾ അയർലൻഡിൽ ചൈൽഡ് ഡിഎസ്എബിലിറ്റി നെറ്റ്വർക്ക് ടീമുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നത് 9,000ത്തിലധികം പേർ. എച്ച്എസ്ഇ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 9,363 കുട്ടികളാണ് സിഡിഎൻടിയുമായുളള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നത്. ഇതിൽ 6,035 കുട്ടികൾ കഴിഞ്ഞ ഒരു വർഷമായി കാത്തിരിക്കുന്നു.
2025 നവംബറിൽ സിഡിഎൻടി വെയിറ്റിംഗ് ലിസ്റ്റിലുള്ള 799 കുട്ടികൾക്ക് മാത്രമാണ് അപ്പോയിന്റ്മെന്റ് ലഭിച്ചിരിക്കുന്നത്. അതേസമയം 2023 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളവരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. 2023 ൽ 16,522 കുട്ടികൾ ആയിരുന്നു സിഡിഎൻടിയുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരുന്നത്.
Discussion about this post

