കിൽഡെയർ: കൗണ്ടി കിൽഡെയറിൽ കാണാതായ യുവാവിനെ കണ്ടെത്താൻ പൊതുജന സഹായം തേടി പോലീസ്. ആൻഡ്രിയസ് ലിയോഷ്യസിനെയാണ് കാണാതെ ആയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അദ്ദേഹത്തെ കാണാതെ ആയത്. ടാലറ്റിൽ എത്തിയ അദ്ദേഹത്തെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിക്കാതെ ഇരിക്കുകയായിരുന്നു. ആൻഡ്രിയസിനെ ഏകദേശം 6 അടി ഉയരവും, തടിച്ച ശരീരവുമാണ് ഉള്ളത്. നീല കണ്ണുകളും, കഷണ്ടിയും ഉണ്ട്.
Discussion about this post

