ഡബ്ലിൻ: അയർലൻഡിൽ വീണ്ടും സ്നോ. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായിട്ടാണ് രാജ്യത്ത് വീണ്ടും മഞ്ഞ് വീഴ്ച അനുഭവപ്പെടുന്നത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അടുത്ത ആഴ്ച ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ചൊവ്വാഴ്ചയാണ് കനത്ത മഞ്ഞ് വീഴ്ച പ്രവചിച്ചിരിക്കുന്നത്. അന്ന് അയർലൻഡിന് മുകളിലായി ന്യൂനമർദ്ദം രൂപപ്പെടും. ഇത് മഴയെ സ്നോയാക്കി മാറ്റുന്നു. അതേസമയം മഴയും പെയ്യാം. ഉയർന്ന ഭാഗങ്ങളിൽ സ്നോ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Discussion about this post

