ഡബ്ലിൻ: അയർലൻഡിൽ വീണ്ടും നാടുകടത്തൽ. 33 പേരെയാണ് നാടുകടത്തിയത്. പോളിഷ്, ലിത്വാനിയൻ പൗരന്മാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഇന്നലെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഇവരെ കയറ്റിവിടുകയായിരുന്നു. 20 വയസ്സ് മുതൽ 60 വയസ്സുവരെ പ്രായമുള്ളവരാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് പോലീസ് പറയുന്നത്. ഇവരെല്ലാവരും തന്നെ കുറ്റവിമുക്തരായവരും ശിക്ഷാകാലാവധി അവസാനിച്ചവരുമാണ്.
Discussion about this post

