ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധിയിൽ നിർണായക പരാമർശങ്ങളുമായി പ്രമുഖ മീഡിയ അവതാരക സിയാര കെല്ലി. ഈ നില തുടർന്നാൽ ആളുകൾ സെമി ഡിറ്റാച്ച്ഡ് വീടുകൾ ഉപേക്ഷിക്കേണ്ടിവരുമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂസ് ടാക്കിൽ ഒരു ചർച്ചയ്ക്കിടെ ആയിരുന്നു സിയാരയുടെ പ്രതികരണങ്ങൾ.
താൻ വളർന്ന സ്ഥലത്ത് തന്റെ മക്കളും വളരണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന് കെല്ലി പറഞ്ഞു. തന്റെ അടുത്ത് തന്നെ തന്റെ മക്കളും താമസിക്കണമെന്നും ആഗ്രഹിക്കുന്നു. എന്നാൽ ഇത് നടക്കുമെന്ന് കരുതുന്നില്ല. താൻ താമസിച്ചിടത്ത് എന്തെങ്കിലും വാങ്ങണമെന്ന ചിന്ത മക്കൾക്ക് ഇല്ലെന്നും ഇവർ പറഞ്ഞു.
Discussion about this post

