ഡബ്ലിൻ: ജനമനസിൽ പ്രീതി മങ്ങി ഫിയന്ന ഫെയിൽ. 2024 ലെ ജനറൽ അസംബ്ലി മുതൽ ഫിയന്ന ഫെയിലിന് ജനപിന്തുണ തുടർച്ചയായി കുറയുകയാണെന്നാണ് പുതിയ അഭിപ്രായ സർവ്വേ വ്യക്തമാക്കുന്നത്. നവംബറിലെ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയുടെ പിന്തുണയിൽ 15 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ബിസിനസ് പോൾ/റെഡ് റെഡ് സി പോളിന്റെ അഭിപ്രായ സർവ്വേ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അടുത്ത വർഷത്തോടെ ഫിയന്ന ഫെയിലിന്റെ നേതാവായി പ്രധാനമന്ത്രി മീഹോൾ മാർട്ടിനെ മാറ്റണമെന്ന് ഭൂരിപക്ഷം വോട്ടർമാരും ആഗ്രഹിക്കുന്നതായി അഭിപ്രായ സർവ്വേയിൽ കണ്ടെത്തി. 2027 ന് ശേഷം അദ്ദേഹം പാർട്ടിയെ നയിക്കരുതെന്ന് 46 ശതമാനം പേർ അഭിപ്രായപ്പെട്ടു. 21 പേർ നേതാവായി അദ്ദേഹം തുടരണമെന്ന് ആവശ്യപ്പെട്ടപ്പോൾ 33 പേർ നിക്ഷ്പക്ഷരായി അഭിപ്രായം പറഞ്ഞു.

