ലിമെറിക്ക്: ലിമെറിക്കിൽ യുവാവിന് കുത്തേറ്റു. 30 വയസ്സുള്ള യുവാവിനാണ് കുത്തേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. കാര്യൂപാർക്ക് മേഖലയിൽ ഞായറാഴ്ച 11 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. യുവാവിന്റെ വീട്ടിലേക്ക് കത്തിയുമായി എത്തിയ പ്രതി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. യുവാവിന്റെ വയറിനാണ് കുത്തേറ്റത്. നിലവിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.
Discussion about this post

