- അർമാഗിലെ വാഹനാപകടം; 90 കാരി മരിച്ചു
- ട്വന്റി 20 പരമ്പര; ജൂലൈയിൽ ഇന്ത്യൻ ടീം സിംബാബ്വെയിലേക്ക്
- കടലിൽ വീണവരുടെ മൃതദേഹങ്ങൾ കണ്ടെത്തി
- റോറി ഒ ഹാൻലോണിന്റെ വിയോഗം; അനുശോചിച്ച് മീഹോൾ മാർട്ടിൻ
- ‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി
- വാണിജ്യ എൽപിജിക്ക് വില കൂട്ടി, സിലിണ്ടർ വില 2000 കടന്നു
- അവസരവാദികളുടെ നിലപാട് കാരണം ആലപ്പുഴയിൽ ഒരു വോട്ട് പോലും നഷ്ടപ്പെടില്ല ; സുധാകരനെതിരെ വീണ്ടും പിണറായി വിജയൻ
- സ്കൂളിൽ രാസവസ്തു പൊട്ടിത്തെറിച്ചു; മൂന്ന് പേർ ആശുപത്രിയിൽ
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിലെ ഡ്രംകോൺട്രയിൽ പുതിയ അപ്പാർട്ട്‌മെന്റ് പദ്ധതി. 646 മില്യൺ യൂറോ ചിലവ് വരുന്ന ബൃഹത് പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിന് ആസൂത്രണ കമ്മീഷൻ കഴിഞ്ഞ ദിവസം അനുമതി നൽകി. മുൻ ഹോളി ക്രോസ് കോളേജിന്റെ ഗ്രൗണ്ടിലാണ് അപ്പാർട്ട്‌മെന്റുകളുടെ നിർമ്മാണം. 13 നിലകളിലായി 1,131 യൂണിറ്റുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 268 എണ്ണം സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകളാണ്. 282 വൺ ബെഡ് അപ്പാർട്ട്‌മെന്റുകളും 392 ടു ബെഡ് അപ്പാർട്ട്‌മെന്റുകളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. 132 ത്രീ ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളും 57 ഫോർ ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളും നിർമ്മിക്കും.
ഡബ്ലിൻ: നിലവിലെ വാടക സമ്പ്രദായം മാറ്റുന്നതിനുള്ള ബില്ല് ഉടൻ മന്ത്രിസഭയിൽ അവതരിപ്പിക്കും. അടുത്ത ആഴ്ച തന്നെ ഭവനവകുപ്പ് മന്ത്രി ജെയിംസ് ബ്രൗൺ ബില്ല് മന്ത്രിസഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ നിയമങ്ങൾ മാർച്ചോട് കൂടി നടപ്പിലാക്കുകയാണ് ഭവനവകുപ്പിന്റെ ലക്ഷ്യം. റെസിഡെൻഷ്യൽ ടെനൻസീസ് ബില്ല് എന്ന പേരിലാണ് ബില്ല് അവതരിപ്പിക്കുന്നത്. അടുത്ത ആഴ്ച തന്നെ ഇത് ഒയിറിയാച്ച്ടാസിൽ അവതരിപ്പിച്ച് പാസാക്കും. പുതിയ അപ്പാർട്ടുമെന്റുകൾ ഒഴികെയുള്ള എല്ലാ വീടുകളുടെയും വാടക വാർഷികമായി 2% ആയി പരിമിതപ്പെടുത്തുന്നതുൾപ്പെടെയാണ് പുതിയ നിയമത്തിൽ ഉള്ളത്. നിലവിൽ വാടക കരാറുകൾക്ക് നിയമാനുസൃതമായി ആറ് വർഷത്തെ പ്രാബല്യമുണ്ട്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഉടമകൾക്ക് വാടക കരാർ അവസാനിപ്പിക്കാൻ പുതിയ നിയമം അനുമതി നൽകും.
ഡബ്ലിൻ: ബ്ലൂടങ്ക് ബാധയിൽ ആശങ്കവേണ്ടെന്ന മുന്നറിയിപ്പുമായി കൃഷിവകുപ്പ്. ഇന്നലെ ചേർന്ന അടിയന്തിര യോഗത്തിന് പിന്നാലെയാണ് ആശങ്കവേണ്ടെന്ന് വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. മൃഗങ്ങളുടെ കയറ്റുമതിയെ നിലവിലെ അവസ്ഥ സ്വാധീനിക്കില്ലെന്നും കൃഷിവകുപ്പ് വ്യക്തമാക്കി. വെക്‌സ്‌ഫോർഡിലാണ് റിപ്പബ്ലിക് ഓഫ് അയർഡിൽ ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കശാപ്പുശാലയിലേക്ക് എത്തിച്ച കന്നുകാലികളിലാണ് രോഗബാധ കണ്ടെത്തിയതെന്നും വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പതിവ് പരിശോധനയ്ക്കിടെ ആയിരുന്നു ഇത് കണ്ടെത്തിയത്. ആദ്യമായിട്ടാണ് അയർലൻഡിൽ ബ്ലൂടങ്ക് സ്ഥിരീകരിക്കുന്നത്.
ഡബ്ലിൻ: ബിയർ ഉത്പന്നങ്ങൾക്ക് വില വർധിപ്പിച്ച് ഹൈനെകെൻ. ഫെബ്രുവരി മുതൽ വില വർധനവ് നിലവിൽ വരും. ഡ്രാഫ്റ്റ് ബിയർ ഉത്പന്നങ്ങൾക്കാണ് വില വർധിപ്പിക്കുന്നത്. ശരാശരി 3.1 ശതമാനത്തിന്റെ വർധനവാണ് വരുത്തുന്നത്. ബ്രാൻഡിന് അനുസരിച്ച് ഇതിൽ വ്യത്യാസം വരും. വില വർധിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് പെെന്റിന് ആറ് സെന്റ് മുതൽ ഏഴ് സെന്റ് വരെ അധികമായി നൽകേണ്ടിവരും. ഹൈനെകെൻ, ഹൈനെകെൻ 0.0, കൂർസ്, ടൈഗർ, ബിറ മൊറെറ്റി, മർഫീസ്, ഓർച്ചാർഡ് തീവ്‌സ്, ബീമിഷ് എന്നിവയുൾപ്പെടെ കമ്പനിയുടെ എല്ലാ ഉൽപ്പന്നങ്ങൾക്കും വില വർദ്ധനവ് ബാധകമാകും. അടുത്ത മാസം 16 മുതലാണ് പുതിയ വില നൽകേണ്ടിവരിക.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ ഐറിഷ് ജൂത മ്യൂസിയം വിപുലീകരിക്കും. മ്യൂസിയത്തിന്റെ നവീകരണത്തിന് അംഗീകാരം ലഭിച്ചു. പോർട്ടോബെല്ലോയിലെ വാൾവർത്ത് റോഡിലുള്ള നിലവിലുള്ള കെട്ടിടമാണ് നവീകരിക്കുക. മ്യൂസിയം നടത്തുന്ന ചാരിറ്റി പദ്ധതിയ്ക്കായുള്ള അനുമതി ഡബ്ലിൻ സിറ്റി കൗൺസിൽ മുൻപാകെ സമർപ്പിച്ചിരുന്നു. ഇതിനാണ് അനുമതി ലഭിച്ചത്. അതേസമയം മ്യൂസിയത്തിന്റെ നവീകരണത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
ഡബ്ലിൻ: കഴിഞ്ഞ ആഴ്ച ഡാനോൺ തിരിച്ചുവിളിച്ച ബേബി ഫോർമുലയുടെ ഒരു ബാച്ച് വിറ്റഴിച്ചത് ഓൺലൈനായി. Boots.ie എന്ന വെബ്‌സൈറ്റ് വഴിയാണ് വിൽപ്പന നടന്നിട്ടുള്ളത്. ഈ സൈറ്റ് വഴി ഓൺലൈൻ ആയി ബേബി ഫോർമുല വാങ്ങിയവർ കുട്ടികൾക്ക് നൽകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ബേബി ഫോർമുല തിരിച്ചുവിളിച്ചത്. ഇവ സെറ്യൂലൈഡ് എന്ന വിഷവസ്തു ഉത്പാദിപ്പിക്കും. ഇത് കുട്ടികളുടെ അകത്ത് ചെന്നാൽ ഛർദ്ദിയും വയറിളക്കവും മുതൽ മരണം വരെ ഉണ്ടാകാം.
ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ്. കാർലോ, കിൽക്കെന്നി, ലൗത്ത്, വെക്‌സ്‌ഫോർഡ്, വിക്ലോ, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഇന്ന് പുലർച്ചെ മുതൽ രാത്രി 11 മണിവരെയാണ് മുന്നറിയിപ്പ് ഉള്ളത്. ശക്തമായ കാറ്റും മഴയുമാണ് രാജ്യത്ത് ഇന്ന് പ്രവചിച്ചിരിക്കുന്നത്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നതിനും യാത്രാ തടസ്സത്തിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത വേണമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.
ഡബ്ലിൻ: തിരക്കൊഴിയാതെ അയർലൻഡിലെ ആശുപത്രികൾ. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 660 രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നുണ്ട്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കിടക്ക ലഭിക്കാത്ത രോഗികളിൽ 390 പേർ എമർജൻസി വിഭാഗത്തിൽ ചികിത്സയിലുണ്ട്. ബാക്കി 270 പേർ മറ്റ് വാർഡുകളിൽ ചികിത്സയിൽ കഴിയുന്നു. ട്രോളികളിലും കസേരകളിലും ഇരുത്തിയാണ് ഇവർക്ക് ചികിത്സ നൽകുന്നത്.
ലൗത്ത്: കൗണ്ടി ലൗത്തിൽ ലഹരിവേട്ട. സംഭവത്തിൽ 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം. ഒന്നര ലക്ഷം യൂറോ വിലയുള്ള കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്. ഗാർഡ നാഷണൽ ഡ്രഗ്‌സ് ആന്റ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും ഡണ്ടാൽക്ക് ഡ്രഗ്‌സ് യൂണിറ്റും റെവന്യൂ കസ്റ്റംസ് സർവ്വീസും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് ലഹരി കണ്ടെടുത്തത്. 7.5 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കിൽക്കെന്നി: ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിൽ വെള്ളത്തിലായി കിൽക്കെന്നി നഗരം. മേഖലയുടെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയിൽ രണ്ട് നദികൾ കരകവിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം ആയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അടിയന്തിര സേവനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ബാരോ, ഡ്യൂയിസ്‌കെ എന്നീ നദികളാണ് കരകവിഞ്ഞത്. മഴ ഇനിയും തുടർന്നാൽ നഗരത്തിൽ വെള്ളപ്പൊക്കം രൂക്ഷമാകും. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. നഗരത്തിന്റെ മധ്യഭാഗത്ത് താമസിക്കുന്നവരെ ഇതിനോടകം തന്നെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
