- ചാമ്പ്യന്മാർക്ക് ജയത്തുടക്കം; ഐപിഎൽ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെ തകർത്ത് ബംഗലൂരു
- സൗജന്യ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാൻ കഴിയില്ല ; പരീക്ഷാ ഫീസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി
- മാർച്ച് 29 മുതൽ അയർലൻഡിൽ സമയം മുന്നോട്ട് ; ഡേലൈറ്റ് സേവിംഗ് ടൈം ആരംഭിക്കുന്നു
- അയര്‍ലൻഡിന്റെ ലൈംഗിക ആരോഗ്യ നയത്തില്‍ മാറ്റം വരുമെന്ന് സൂചന ; സര്‍ക്കാര്‍ പരിഗണിക്കുന്നത് 32 ശുപാര്‍ശകൾ
- ഇന്ധനച്ചെലവിന് അനുസൃതമായി മൈലേജ് നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തണം ; ഐറിഷ് നഴ്സസ് ആന്‍ഡ് മിഡൈ്വഫ്സ് ഓര്ഗനൈസേഷന്
- സൗത്ത് ഡബ്ലിനിൽ 1.52 മില്യൺ യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു ; രണ്ട് പേർ അറസ്റ്റിൽ
- അയൽക്കാർക്ക് ശല്യമുണ്ടാകുന്ന തരത്തിൽ പ്രവർത്തിപ്പിച്ചു ; വിൻഡ് ഫാം ഓപ്പറേറ്റർക്ക് പിഴ ശിക്ഷ നൽകിയ ഉത്തരവിനെതിരെ അപ്പീൽ
- കേരളം കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മുക്തമാണ് , ഇത് എങ്ങനെ സംഭവിച്ചുവെന്ന് ലോകം തന്നെ ആശ്ചര്യപ്പെടുന്നു ; പിണറായി വിജയൻ
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിൽ കൗമാരക്കാരിയുടെ മരണത്തിന് കാരണമായ ബൈക്ക് അപകടത്തിൽ യുവാവ് കസ്റ്റഡിയിൽ. സംഭവത്തിന് തൊട്ട് പിന്നാലെ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തുവെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിൽ തുടരുന്ന ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഫിൻഗൽസിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം ഉണ്ടായത്. പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന സ്‌ക്രാംബ്ലർ ബെക്ക് പെൺകുട്ടിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടി തത്ക്ഷണം മരിച്ചു.
ഡബ്ലിൻ: അയർലൻഡിൽ വരും മണിക്കൂറുകളിൽ മോശം കാലാവസ്ഥ. ശക്തമായ പേമാരിയും കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകും. ഈ വാരം മുഴുവൻ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് പ്രവചനം. ഇന്ന് വൈകീട്ട് മുതൽ ശക്തമായ തണുപ്പ് അനുഭവപ്പെടും. നാളെ മഴയും മഞ്ഞ് വീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ നാളെ യെല്ലോ വാണിംഗ് ആണ്.
ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ ഒരു മരണം. ഡണ്ട്‌ലാക്കിലെ ന്യൂടൗൺഫെയ്‌നിലെ റോഡിൽ ആയിരുന്നു സംഭവം. 50 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ഒരു വാഹനം ഓടിച്ചിരുന്നത് 50 കാരൻ ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. 50 കാരന്റെ മൃതദേഹം ലൗത്ത് കൗണ്ടി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ഡബ്ലിൻ: എന്റർപ്രൈസ് അയർലൻഡ് പിന്തുണയ്ക്കുന്ന കമ്പനികളിലെ തൊഴിലവസരങ്ങളിൽ വർധനവ്. കഴിഞ്ഞ വർഷം കമ്പനികളിൽ 2,938 തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്. ഇതോടെ തൊഴിലവസരങ്ങൾ വർധിച്ച് 2,32,425 ആയി. ആഗോളതലത്തിൽ ഐറിഷ് ബിസിനസ്സ് വികസിപ്പിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട സ്റ്റേറ്റ് ഏജൻസിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 2025 ൽ ക്ലയിന്റ് കമ്പനികളിൽ സൃഷ്ടിക്കപ്പെട്ട ജോലികളിൽ 69% ഡബ്ലിന് പുറത്തായിരുന്നു. ഒൻപത് മേഖലയിൽ വലിയ തൊഴിൽ വളർച്ചയും രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
ഡബ്ലിൻ: മുൻ എംഇപി ബ്രയാൻ ക്രോളിയുടെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് ശേഷം ബാൻഡനിലെ സെന്റ് പാട്രിക് പള്ളിയിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ 11 മണി മുതൽ പള്ളിയിൽ സംസ്‌കാരത്തോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ ആരംഭിക്കും. ഇന്നലെ ബാൻഡണിലെ ഗബ്രിയേൽ ഒ’ഡോണോവന്റെ ഫ്യൂണറൽ ഹോമിൽ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. നൂറ് കണക്കിന് പേരാണ് അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ അവിടെയെത്തിയത്.
ഡബ്ലിൻ: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വടക്കൻ അയർലൻഡിൽ മഴ മുന്നറിയിപ്പ്. തെക്ക്, പടിഞ്ഞാറൻ മേഖലയിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇരു മേഖലകളിലും ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. അയർലൻഡിൽ ന്യൂനമർദ്ദം രൂപപ്പെടുകയാണ്. ഇതേ തുടർന്നാണ് രാജ്യത്ത് അതിശക്തമായ മഴ ലഭിക്കുന്നത്. അതിശക്തമായ മഴ ഗതാഗത തടസ്സവും വെള്ളപ്പൊക്കവും സൃഷ്ടിക്കാം. നാളെ വടക്കൻ അയർലൻഡിൽ മുഴുവനായി മഴ മുന്നറിയിപ്പാണ്.
ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം വീടുകളിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജീവൻ നഷ്ടമായത് 16 പേർക്ക്. ഫയർ സർവീസാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത വേണമെന്നും ഫയർ സർവീസ് അധികൃതർ അറിയിച്ചു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ ആദ്യമായിട്ടാണ് തീപിടിത്തത്തെ തുടർന്ന് ഇത്രയേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം വടക്കൻ അയർലൻഡിൽ ഉണ്ടായ തീപിടിത്തത്തിൽ പകുതിയും പുകവലിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് നാല് തീപിടിത്തങ്ങൾ ഉണ്ടായി. തീപിടിത്തം ഉണ്ടായ മൂന്നിലൊന്ന് സംഭവങ്ങളിലും വീടുകളിൽ അപായമണി ഉണ്ടായിരുന്നില്ല. മരിച്ചവരിൽ 75 ശതമാനം പേരും ഒറ്റയ്ക്ക് താമസിച്ചവരാണെന്നും ഫയർ സർവീസ് വ്യക്തമാക്കി.
ഡബ്ലിൻ: അയർലൻഡിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടമാകുന്നു. രാജ്യത്ത് അഞ്ചിൽ ഒരു കുട്ടി പ്രതിവർഷം നാലാഴ്ചയിൽ കൂടുതൽ സ്‌കൂളിലെത്താതെ ഇരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുൻ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. ഇഎസ്ആർഐയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ. പ്രൈമറി സ്‌കൂളുകളിൽ ഏകദേശം 40 ശതമാനം കുട്ടികൾക്ക് 20 ലധികം ദിവസം സ്‌കൂളിലെത്താൻ കഴിഞ്ഞിട്ടില്ല. കോവിഡ് കാലവുമായി താരതമ്യം ചെയ്യുമ്പോൾ പിന്നീടങ്ങോട്ടുള്ള വർഷങ്ങളിൽ സ്‌കൂളുകളിലെ ഹാജർ നിലയിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഡബ്ലിൻ: ബ്ലൂടങ്ക് ബാധയെ തുടർന്നുള്ള അടിയന്തിര യോഗം ഇന്ന് ചേരും. വിഷയം ചർച്ച ചെയ്യാൻ കൃഷിവകുപ്പാണ് യോഗം ചേരുന്നത്. രണ്ടാമത്തെ അടിയന്തിര യോഗമാണ് ചേരുന്നത്. ഇന്നലെയായിരുന്നു യോഗം തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളെ തുടർന്ന് ഇന്നത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. വെക്‌സ്‌ഫോർഡിലെ കന്നുകാലി കൂട്ടത്തിൽ ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് യോഗം ചേരാൻ തീരുമാനിച്ചത്.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ കുപ്രസിദ്ധ ക്രിമിനൽ സംഘത്തിന്റെ നേതാവ് പിടിയിൽ. ദി ഫാമിലി എന്ന ക്രിമിനൽ സംഘത്തിന്റെ നേതാവായ 40 കാരനാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഗാർഡ ഡ്രഗ്‌സ് ആന്റ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയിലെ ഡിക്ടീവ് ചീഫ് സൂപ്രണ്ടന്റ് സീമസ് റോളണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. രാജ്യത്തെ പ്രധാന ലഹരിക്കടത്ത് സംഘമാണ് ഇവരെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
