ഡബ്ലിൻ: ഡബ്ലിനിൽ മോട്ടോർബൈക്ക് ഇടിച്ച് കൗമാരക്കാരിയ്ക്ക് ദാരുണാന്ത്യം. 16 വയസ്സുള്ള കുട്ടിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.20 ഓടെ ആയിരുന്നു സംഭവം.
ഫിംഗ്ലാസിലെ റാറ്റോത്ത് റോഡിലായിരുന്നു അപകടം ഉണ്ടായത്. കാൽനട യാത്രക്കാരിയായ പെൺകുട്ടിയ്ക്ക് അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

